ടോക്യോ: ജപ്പാനിലെ വടക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്കെയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഞായറാഴ്ച വൈകീട്ടോടെ സമുദ്രനിരപ്പിൽനിന്നും 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ഒരു മീറ്റർവരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതായി ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ തുടർ ചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുനാമി മുന്നറിയിപ്പുള്ളതിനാൽ തീരപ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറിനിൽക്കണമെന്നും തുടർ ചലനങ്ങൾക്ക് ഇനിയും സാധ്യതയുള്ളതായും അധികൃതർ വ്യക്തമാക്കി.
Content Highlights: Earthquake at Japan, tsunami advisory issued