വാഷിങ്ടണ്: ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഉപയോഗിച്ച് ഓര്മക്കുറിപ്പിന്റെ ഓഡിയോ ബുക്ക് പ്രസിദ്ധീകരിക്കാനൊരുങ്ങി അമേരിക്കന് പ്രഥമ വനിത മെലാനിയ ട്രംപ്. 'മെലാനിയ' എന്ന ഓര്മക്കുറിപ്പാണ് പൂര്ണമായും ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഉപയോഗിച്ച് മെലാനിയയുടെ തന്നെ ശബ്ദത്തില് ഓഡിയോബുക്കായി പുറത്തിറക്കുന്നത്.
മെലാനിയയുടെ എഐ ശബ്ദത്തിലുള്ള വിവരണത്തിന്റെ കുറച്ച് ഭാഗവും പ്രമോഷന്റെ ഭാഗമായി അവര് എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ കഥ. എന്റെ കാഴ്ചപ്പാട്. സത്യങ്ങള്', എന്നാണ് ഓഡിയോ ബുക്കിന്റെ ഭാഗമായി ഇറക്കിയ ഭാഗത്തില് പറയുന്നത്. പ്രസിദ്ധീകരണത്തിന്റെ പുതിയ യുഗം എന്ന ക്യാപ്ഷനോട് കൂടിയാണ് പ്രൊമോ പങ്കുവെച്ചിരിക്കുന്നത്.
മെലാനിയ ട്രംപിന്റെ വെബ്സൈറ്റില് നിന്ന് 25 അമേരിക്കന് ഡോളറിനാണ് എ ഐ ഓഡിയോ ബുക്ക് ലഭിക്കുക. സ്പാനിഷ്, പോര്ച്ചുഗീസ്, ഹിന്ദി എന്നീ ഭാഷകളിലും ഓഡിയോ ബുക്ക് ലഭിക്കുന്നതാണ്. മറ്റ് ഭാഷകളിലും ഉടന് തന്നെ ഓഡിയോ ബുക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
A NEW ERA IN PUBLISHINGI am honored to bring you Melania – The AI Audiobook – narrated entirely using artificial intelligence in my own voice. Let the future of publishing begin. Exclusively: https://t.co/xIfkkmL4YC pic.twitter.com/ab4Qb43AOC
ന്യൂയോര്ക്ക് ആസ്ഥാനമായുള്ള ഓഡിയോ എഐ സ്റ്റാര്ട്ട് അപ്പായുള്ള ലെവന്ലാബിന്റെ സഹകരണത്തോടെയാണ് ഓഡിയോ ബുക്ക് പുറത്തിറക്കുന്നത്. കഴിഞ്ഞ വര്ഷം ഒക്ടോബറിലാണ് മെലാനിയാ ട്രംപ് ഓര്മക്കുറിപ്പ് പുറത്തിറക്കിയത്. ശീതയുദ്ധ സമയത്തെ തന്റെ ജീവിതം മുതല് ട്രംപുമായുള്ള വിവാഹം വരെയുള്ള എല്ലാ കാര്യങ്ങളും ഓര്മക്കുറിപ്പില് ഉള്പ്പെടുത്തിയിരുന്നു. തമ്മിലുള്ള സംസാരം ആരംഭിച്ചത് മുതല് ട്രംപിന്റെ സ്വഭാവം തന്നെ ആകര്ഷിച്ചുവെന്ന് ഓര്മക്കുറിപ്പില് മെലാനിയോ പറയുന്നു.
Content Highlights: Melanio trump s memoir AI Audiobook released soon