ഇൻകുബേറ്ററിൽ ഉണ്ണിയേശു; ബെത്ലഹേമിലെ കലാസൃഷ്ടി ശ്രദ്ധേയമാകുന്നു

പലസ്തീൻ കലാകാരൻ റാണ ബിഷാരയും ശിൽപി സന ഫറാ ബിഷാരയും ചേർന്നാണ് കലാസൃഷ്ടി ഒരുക്കിയത്

ബെത്ലഹേം: ക്രിസ്തുമസ് ദിനത്തിൽ ശ്രദ്ധേയമായി കലാവിഷ്കാരം. അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന കലാസൃഷ്ടിയാണ് ശ്രദ്ധേയമാകുന്നത്. പലസ്തീൻ കലാകാരൻ റാണ ബിഷാരയും ശിൽപി സന ഫറാ ബിഷാരയും ചേർന്നാണ് കലാസൃഷ്ടി ഒരുക്കിയത്. ബെത്ലഹേമിലെ ഇൻകുബേറ്ററിൽ കിടക്കുന്ന ഉണ്ണി യേശുവിനെയാണ് ഇവർ ആവിഷ്കരിച്ചത്. പ്രകാശം നിറഞ്ഞ ഇൻകുബേറ്ററിനുള്ളിൽ ചുവപ്പും വെള്ളയും കലർന്ന 'കെഫിയ'യിൽ ഉണ്ണിയേശുവിൻ്റെ വെങ്കല പ്രതിമ കിടക്കുന്ന നിലയിലാണ് കലാവിഷ്കാരം.

കരോളില്ലാതെ എന്ത് ക്രിസ്മസ് വൈബ്; മലയാള സിനിമയിലെ ചില ഹിറ്റ് ക്രിസ്മസ് ഗാനങ്ങൾ

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ നവജാത ശിശുക്കൾക്ക് അടക്കം ജീവൻ നഷ്ടപ്പെടുന്ന പശ്ചാത്തലത്തിലാണ് പലസ്തീൻ കലാകാരൻ റാണ ബിഷാരയും ശിൽപി സന ഫറാ ബിഷാരയും ചേർന്നൊരുക്കിയ കലാരൂപം ശ്രദ്ധേയമാകുന്നത്. ഇന്ധന ക്ഷാമത്തെ തുടർന്ന് വെന്റിലേറ്ററും ഇൻകുബേറ്ററും പ്രവര്ത്തിക്കാതായതോടെ ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ അല് ശിഫ ആശുപത്രിയിൽ അടക്കം നിരവധി നവജാത ശിശുക്കളാണ് മരിച്ചത്.

To advertise here,contact us