മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

ചുങ്കത്തറ മാർത്തോമ കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്

മലപ്പുറം: മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്. മൃതദേഹങ്ങൾ നിലമ്പൂർ സർക്കാർ ആശുപത്രിയിലാണുള്ളത്. മരിച്ചത് ചുങ്കത്തറ മാർത്തോമ കോളേജ് വിദ്യാർത്ഥികളാണ്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൽ ജിത്ത് എന്നിവരാണ് മരിച്ചത്.

To advertise here,contact us