Kerala

സുൽത്താൻ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കെ സുരേന്ദ്രൻ ഒന്നാം പ്രതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൽപ്പറ്റ: സുൽത്താൻ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വൈകുന്നേരം 4 മണിയോടെയാണ് കുറ്റപത്രം സമർപ്പിച്ചത്. 348 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 62 ഡോക്യുമെന്റുകളും 12 മൊബൈൽ ഫോണും കോടതിയിൽ സമർപ്പിച്ചു. കേസിൽ 83 സാക്ഷികളാണുള്ളത്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഒന്നാം പ്രതി. സി കെ ജാനു രണ്ടാം പ്രതിയാണ്. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ് കേസിലെ മൂന്നാം പ്രതി. കേസിലെ ഡിജിറ്റൽ തെളിവുകൾ നിർണായകമാവും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി കൽപ്പറ്റയിലെ ക്രൈബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. സി കെ ജാനുവും ചോദ്യം ചെയ്യലിനായി ഹാജരായി. സുല്‍ത്താന്‍ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ് കള്ളക്കേസാണെന്നും ലീഗ് നേതാവിൻ്റെ പരാതിയിൽ രാഷ്ട്രീയ പ്രേരിതമായി എടുത്തതാണ് കേസെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. അന്വേഷണ ഏജൻസികളും ലോകായുക്തയും സർക്കാരിൻ്റെ വരുതിയിലാണ്. ഇപ്പോഴത്തെ ചോദ്യം ചെയ്യൽ സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും തിരഞ്ഞെടുപ്പ് കോഴക്കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായതിന് ശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് 40 ലക്ഷം രൂപയും നൽകിയെന്നുമായിരുന്നു പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്‍കിയത്.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT