'ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റ് ആവശ്യപ്പെടും'; മോൻസ് ജോസഫ്

'സീറ്റ് വിഭജനത്തിൽ മാന്യമായ ധാരണ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ട്'

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റ് ആവശ്യപ്പെടുമെന്ന് മോൻസ് ജോസഫ് എംഎൽഎ. കഴിഞ്ഞ തവണ കെ എം മാണിയും പി ജെ ജോസ്ഫും ഉൾപ്പെട്ട കേരള കോൺഗ്രസിനാണ് കോട്ടയം സീറ്റ് നൽകിയത്. സീറ്റ് വിഭജനത്തിൽ മാന്യമായ ധാരണ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ടെന്ന് കേരള കോൺഗ്രസ് ജോസ്ഫ് വിഭാഗം എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായ മോൻസ് ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു.

നിലവിൽ സീറ്റ് ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. തിരഞ്ഞെടുപ്പിന് സജ്ജമാകാനാണ് തീരുമാനം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി ജെ ജോസഫിന്റെ നേതൃത്വത്തിൽ പ്രധാനപ്പെട്ട നേതാക്കൾ കൂടിയാലോചിച്ചുകൊണ്ട് സംഘടന പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു.

To advertise here,contact us