'ഗണേഷിനെ മന്ത്രിയാക്കാതിരിക്കാനുള്ള പ്രശ്നങ്ങള് മുന്നിലില്ല'; പുനഃസംഘടന ചര്ച്ചയിലില്ലെന്ന് ഇ പി

എല്ലാ പാര്ട്ടികള്ക്കും മന്ത്രിസ്ഥാനം കൊടുക്കാനുള്ള നില കേരളത്തില് ഇല്ല

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇടതുമുന്നണിയോ ഏതെങ്കിലും പാര്ട്ടിയോ സിപിഐഎമ്മോ ആലോചിട്ടില്ലെന്ന് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്. കൃത്രിമമായി വാര്ത്ത സൃഷ്ടിക്കുന്നത് ശരിയായ നടപടിയല്ല. എല്ഡിഎഫ് 20 ന് യോഗം ചേരുമെന്നും ഇ പി ജയരാജന് പറഞ്ഞു.

'എല്ലാ പാര്ട്ടികള്ക്കും പങ്കാളിത്തം ഉള്ള ഒരേ അഭിപ്രായ സ്വാതന്ത്ര്യവും അധികാരവുമുള്ള ഒരു ഭരണസംവിധാനമാണ്. എല്ലാ പാര്ട്ടികള്ക്കും മന്ത്രിസ്ഥാനം കൊടുക്കാനുള്ള നില കേരളത്തില് ഇല്ല. അങ്ങനെയാണ് നാല് പാര്ട്ടികള്ക്ക് പകുതി സമയം വീതം വീതിച്ചു നല്കിയത്. അത് എല്ഡിഎഫിന്റെ ധാരണയാണ്. ഗണേഷ് കുമാര് മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങളൊന്നും ഞങ്ങളുടെ മുന്നിലില്ല.' ഇ പി ജയരാജന് പറഞ്ഞു.

സോളാര്കേസില് കോണ്ഗ്രസ് തന്നെ ഒരു വിഭാഗം അന്വേഷണം വേണ്ടായെന്ന് പറഞ്ഞതാണ്. അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കോണ്ഗ്രസ് അതിന് തയ്യാറാവുന്നില്ലെന്നും ഇ പി കൂട്ടിച്ചേര്ത്തു. രണ്ടാം പിണറായി വിജയന് സര്ക്കാര് രണ്ടര വര്ഷം പൂര്ത്തിയാക്കുന്ന പശ്ചാത്തലത്തില് മന്ത്രിസഭാ പുന:സംഘടന നവംബറില് നടക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജന്.

To advertise here,contact us