കായിക മേഖലയിലെ പരമോന്നത ബഹുമതിയായ ലോറസ് പുരസ്കാരം നേടി സ്പാനിഷ് ടെന്നീസ് താരം കാര്‍ലോസ് അല്‍ക്കരാസും ബെലറൂസ് ടെന്നീസ് താരം ആര്യാന സബലേങ്കയും. ഈവര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ അല്‍ക്കരാസ്, മുന്‍വര്‍ഷങ്ങളില്‍ രണ്ടുതവണ വീതം ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളും നേടിയിട്ടുണ്ട്.
വനിതാ ടെന്നീസിലെ സ്ഥിരതയുള്ള പ്രകടനം നടത്തുന്ന ആര്യാന സബലേങ്ക ലോക ഒന്നാം നമ്പര്‍ താരമാണ്. വനിതാ സിംഗിള്‍സില്‍ രണ്ടുതവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ സബലേങ്ക, രണ്ടുവട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്. ഡബിള്‍സിലും സബലേങ്കയ്ക്ക് ഓസ്ട്രേലിയന്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളുണ്ട്.
യുവ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം സ്പാനിഷ് ഫുട്ബോളര് ലമീന്‍ യമാലിനാണ്. 2025ല്‍ ബാലണ്‍ദ്യോര്‍ പുരസ്കാരത്തിന്റെ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ട യമാല്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ബാഴ്സലോണയ്ക്കൊപ്പം ലാലിഗ, കോപ്പ ഡെല്‍റേ, സൂപ്പര്‍ കപ്പ് ഉള്‍പ്പടെ നേടിയ താരം, സ്പെയിനൊപ്പം യുറോ കിരീടം നേടിയിട്ടുണ്ട്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉള്‍പ്പടെ നേടിയതാണ് പിഎഎസ്ജിയെ മികച്ച ടീമായി തിരഞ്ഞെടുക്കാനിടയാക്കിയത്. സ്ഥിരതയാര്‍ന്ന പ്രകടനവും പിഎസ്ജിയെ തുണച്ചു. സ്പെയിനിലെ മഡ്രിഡില്‍ നട്ന്ന പുരസ്കാര ചടങ്ങില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ഉള്‍പ്പടെ പങ്കെടുത്തു.
content highlight: Carlos Alcaraz and Aryna Sabalenka win Laureus Awards