രണ്ട് പേർക്ക് വെള്ളി മെഡൽ നൽകുക പ്രായോഗികമല്ല; അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി പ്രസിഡന്റ്

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ പ്രതികരണവുമായി അന്താരഷ്ട്ര ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് തോമസ് ബാക്

പാരിസ്: വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ പ്രതികരണവുമായി അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് തോമസ് ബാക്. രണ്ട് പേർക്ക് വെള്ളി മെഡൽ നൽകുക പ്രായോഗികമല്ലെന്നും യുണൈറ്റഡ് വേൾഡ് റെസ്ലിങ്ങാണ് വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് എന്നും തോമസ് ബാക് പറഞ്ഞു. 'വിനേഷ് ഫോഗട്ടിന്റെ നിലവിലെ അവസ്ഥ മനസിലാക്കുന്നു, അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയുടെ തീരുമാനം അംഗീകരിക്കും, ഗുസ്തി നിയമങ്ങൾ അംഗീകരിക്കാതെ വഴിയില്ലെ'ന്നും തോമസ് ബാക് പറഞ്ഞു.

ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോഗട്ട് നേരത്തെ കായിക തര്ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. വെള്ളി മെഡല് നല്കണമെന്ന ആവശ്യവുമായാണ് താരം കായിക കോടതിയെ സമീപിച്ചത്. പാരിസ് ഒളിംപിക്സിൽ ഫൈനൽ നടക്കാനിരിക്കെയാണ് ഇന്ത്യന് താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഫൈനൽ തലേന്ന് നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഗുസ്തിയിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപനവും നടത്തി.

അര്ഹതപ്പെട്ട ഫൈനലിൽ നിന്ന് വിലക്കി, വിനേഷിന് വെള്ളിയെങ്കിലും നല്കണമെന്ന് സച്ചിൻ തെണ്ടുല്ക്കര്

To advertise here,contact us