വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത ഇന്ത്യൻ ഫുട്ബോളിൽ പുതിയ വിവാദം. ഇക്കുറി വനിതാ ഫുട്ബോളുമായി ബന്ധപ്പെട്ടാണ് വിവാദം. എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിൽ എത്തിയ വനിതാ താരങ്ങൾ കിറ്റ് കണ്ടപ്പോൾ ഞെട്ടി. തങ്ങളുടെ ജഴ്സിക്ക് പകരം ജൂനിയർ കാറ്റഗറിക്കുള്ള പാകമാകാത്ത ജഴ്സിയും പരിശീലനോപകരണങ്ങളുമാണ് അതിലുണ്ടായിരുന്നത്.
ഒടുവിൽ എഐ എഫ്എഫ് നൽകിയ ഔദ്യോഗിക കിറ്റിലെ ജഴ്സികൾ പാകമാ കാത്തതിനെത്തുടർന്ന് ടീം ഇന്നു മത്സരത്തിനിറങ്ങുന്നത് ഓ ലിയയിലെ പ്രാദേശിക വിപണിയിൽ നിന്ന് വാങ്ങിയ ജഴ്സി അണിഞ്ഞാണ്.
പെർത്തിൽ വിയറ്റ്നാമിനെതിരെയാണ് ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ മത്സരം. 2003നു ശേഷം ആദ്യമായാണ് മെറിറ്റ് അടിസ്ഥാനത്തിൽ ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടുന്നത്. ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് സാധിക്കും.
ഇങ്ങനെയൊരു അഭിമാന പോരാട്ടത്തിന് മുന്നോടിയായാണ് അധികൃതരുടെ അനാസ്ഥ. ടീമിനെ ഇത് മാനസികമായി തളർത്തിയെന്നും മത്സരത്തിനു മുൻപുള്ള നിർണായക സമയത്തെ ശ്രദ്ധ മാറ്റിയെന്നും വനിത ഫുട്ബോൾ ടീം അംഗങ്ങൾ എഐഎഫ്എഫ് സെക്രട്ടറി ജനറൽ എം.സത്യനാരായണന് അയച്ച കത്തിൽ പരാതിപ്പെട്ടു. എഫ്എസ്ഡിഎലുമായുള്ള കരാർ അവസാനിച്ചതോടെ ദേശീയ ടീമിനു നിലവിൽ ജഴ്സി സ്പോൺസർമാരില്ല.
Content Highlights:aiff kit issue indian women football team asian cup 2026