ലാ ലിഗയില് വമ്പന്മാരുടെ പോരാട്ടത്തില് അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണ. ഒരു ഗോളിന് മുന്നിട്ടുനിന്ന അത്ലറ്റികോയെ മൂന്ന് ഗോളുകള് തിരിച്ചടിച്ചാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്. ബാഴ്സയ്ക്ക് വേണ്ടി റാഫിഞ്ഞയും ഡാനി ഒല്മോയും ഫെറാന് ടോറസും വലകുലുക്കിയപ്പോള് അലെക്സ് ബെന അത്ലറ്റികോയുടെ ഏകഗോള് നേടി.
ക്യാംപ് നൗവിൽ നടന്ന പോരാട്ടത്തിൽ ഫുൾഹാമാണ് ആദ്യം ലീഡ് നേടിയത്. 19-ാം മിനിറ്റിൽ അലക്സ് ബേനയിലൂടെ അത്ലറ്റിക്കോ മുന്നിലെത്തിയെങ്കിലും 26-ാം മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്സ സമനില കണ്ടെത്തി. ആദ്യപകുതി സമനിലയിലാണ് കലാശിച്ചത്.
രണ്ടാം പകുതിയിൽ ഡാനി ഓൽമോയിലൂടെ ബാഴ്സലോണ ലീഡെടുത്തു. പിന്നാലെ ഫെറാൻ ടോറസും ഒരു ഗോൾ കൂടി നേടിയതോടെ ബാഴ്സ വിജയം പിടിച്ചെടുത്തു. ഇതോടെ ബാഴ്സ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ ബാഴ്സലോണ ഇപ്പോൾ നാല് പോയിന്റ് മുന്നിലാണ്.
Content Highlights: La Liga: Barcelona fight back to beat Atletico Madrid 3-1