യുവേഫ ചാമ്പ്യന്സ് ലീഗില് വമ്പന് വിജയവുമായി ബാഴ്സലോണ. ഒളിമ്പ്യക്കോസിനെതിരായ മത്സരത്തില് ഒന്നിനെതിരെ ആറ് ഗോളുകളുടെ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്. ബാഴ്സയ്ക്ക് വേണ്ടി ഫെര്മിന് ലോപസ് ഹാട്രിക് നേടിത്തിളങ്ങി. മാര്കസ് റാഷ്ഫോര്ഡ് ഡബിളടിച്ചപ്പോള് ലാമിന് യമാല് ഒരു ഗോളും നേടി. അയൂബ് എല് കാബിയാണ് ഒളിമ്പ്യക്കോസിന്റെ ആശ്വാസ ഗോള് കണ്ടെത്തിയത്.
Content Highlights: UEFA Champions League; Barcelona beats Olympiacos