എമിറേറ്റ്‌സില്‍ ഗണ്ണേഴ്‌സ് താണ്ഡവം; അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞു, ഗ്യോകെറസിന് ഡബിള്‍

ആഴ്‌സണലിന് വേണ്ടി വിക്ടര്‍ ഗ്യോകെറസ് ഇരട്ടഗോളുകള്‍ നേടിത്തിളങ്ങി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ആഴ്‌സണലിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് അത്‌ലറ്റികോയെ ഗണ്ണേഴ്‌സ് തകര്‍ത്തെറിഞ്ഞത്. ആഴ്‌സണലിന് വേണ്ടി വിക്ടര്‍ ഗ്യോകെറസ് ഇരട്ടഗോളുകള്‍ നേടിത്തിളങ്ങി.

എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 57-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. ഗബ്രിയേല്‍ മഗല്‍ഹേസാണ് ആഴ്‌സണലിനെ ആദ്യം മുന്നിലെത്തിച്ചത്. 64-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ഗണ്ണേഴ്‌സ് ലീഡ് ഇരട്ടിയാക്കി.

മൂന്ന് മിനിറ്റിനുള്ളില്‍ വിക്ടര്‍ ഗ്യോകെറസും അക്കൗണ്ട് തുറന്നു. 70-ാം മിനിറ്റില്‍ ഗ്യോകെറസ് തന്റെ രണ്ടാം ഗോളും കണ്ടെത്തി. പിന്നാലെ മാഡ്രിഡ് പരാജയം വഴങ്ങുകയായിരുന്നു.

Content Highlights: UEFA Champions League; Arsenal beats Atletico Madrid

To advertise here,contact us