ഫിഫ ക്ലബ് ലോകകപ്പില്‍ യു എ ഇ ക്ലബ് അൽ ഐനെതിരെ തകര്‍പ്പന്‍ വിജയമാണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് കുറിച്ചത്. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. ഇൽകെ ഗുന്ദോഗന് സിറ്റിക്കായി ഇരട്ട ഗോൾ കുറിച്ചപ്പോള്‍ എർലിങ് ഹാലണ്ട് ഓസ്കാർ ബോബ് റയാൻ ചെർക്കി എന്നിവർ ഓരോ തവണ വലചലിപ്പിച്ചു. സിറ്റിയുടെ മിന്നും ജയത്തിനൊപ്പം അർജന്റീനൻ യുവതാരം ക്ലോഡിയോ എച്ചവേരിയുടെ ഗോളും ഫുട്ബോള്‍ ലോകത്തിന്റെ ചര്‍ച്ചകളില്‍ നിറയുകയാണ്.
27-ാം മിനിറ്റിൽ ഡിബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് അൽ ഐൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി എച്ചവേരി വലയിലെത്തിച്ചു. 21 വാര അകലെ നിന്നെടുത്ത ഷോട്ട് അൽ ഐനിന്റെ അഞ്ച് പ്രതിരോധ താരങ്ങളെ മറികടന്നാണ് ഗോൾ വലയെ ചുംബിച്ചത്. സിറ്റിക്കായി എച്ചവേരിയുടെ ആദ്യ ഗോളാണിത്. ഇംഗ്ലീഷ് ക്ലബിനായി താരത്തിൻ്റെ മൂന്നാമത്തെ മത്സരത്തിലാണ് ഈ മനോഹര ഗോള്‍ പിറന്നത്. ഫ്രീകിക്ക് ഗോളിന് പിന്നാലെ എച്ചവേരിയെ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനുമായി താരതമ്യം ചെയ്യുകയാണ് ഫുട്ബോൾ ആരാധകർ.
Echeverri stunning Free KickReminds me of Zidane vs England pic.twitter.com/7vwgZTqjWE
2004 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് സിദാന്റെ ഐതിഹാസിക ഫ്രീകിക്ക് ഗോൾ പിറന്നത്. മത്സരത്തില്‍ 90 മിനിറ്റ് നേരം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ഫ്രാൻസിന്റെ തിരിച്ചുവരവ് കണ്ട പോരാട്ടം കൂടിയായിരുന്നു അത്. അന്ന് 38-ാം മിനിറ്റിൽ ഡേവിഡ് ബെക്കാം എടുത്ത ഫ്രീകിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് ഫ്രാങ്ക് ലംപാർഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പിന്നാലെ 73-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഡേവിഡ് ബെക്കാം പാഴാക്കുകയും ചെയ്തു.
ഇഞ്ചുറി ടൈമിലേക്ക് കടന്ന മത്സരത്തിന്ററെ 91-ാം മിനിറ്റിലാണ് ഫ്രാൻസിന്റെ തിരിച്ചടിയെത്തിയത്. 25 വാരയോളം അകലെ നിന്നായിരുന്നു സിദാന്റെ ഫ്രീകിക്ക് ഗോൾ. തൊട്ടുപിന്നാലെ 93-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം കൂടി വലയിലാക്കി സിദാൻ ഫ്രഞ്ച് പടക്ക് ആവേശ ജയം സമ്മാനിച്ചു.
It’s 20 years today since England were beating France 1-0 going into stoppage time, but still lost 2-1.Here are both of Zinedine Zidane’s goals from that night, in real time.One of the most extraordinary endings to a match ever seen at a European Championship. pic.twitter.com/M0aIs8kx3B
ഈ ഗോളിനെ അനുസ്മരിപ്പിക്കുന്നതാണ് എച്ചവേരിയുടെ ഗോള്‍ എന്നാണ് ആരാധകരിപ്പോള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. . 2023 ഫിഫ അണ്ടർ 17 ലോകകപ്പില്‍ അർജന്റീനയ്ക്കായി അഞ്ച് ഗോളുകൾ നേടി ടൂർണമെന്റിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് എച്ചവേരി.
Content Highlights: Man City wonderkid's first goal for the club likened to iconic Zinedine Zidane