Football
ഇക്വഡോറിന്റെ ദേശീയ ഫുട്ബോൾ താരം മാർക്കോ ആംഗുലെ അന്തരിച്ചു. ദേശീയ ടീമിന്റെ മിഡ്ഫീൽഡിലെ പ്രധാന താരമായിരുന്ന 22 കാരനായ മാർക്കോ കഴിഞ്ഞ മാസം ഇക്വഡോറിലെ ക്വിറ്റോയിൽ നടന്ന കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. അപകടത്തെ തുടർന്ന് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന താരത്തെ ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേജർ ലീഗ് സോക്കർ ക്ലബായ എഫ്സി സിൻസിനാറ്റി താരമായ മാർക്കോ ലോണിൽ നിലവിൽ ഇക്വഡോർ ക്ലബായ ക്വിറ്റോയ്ക്കാണ് കളിച്ചിരുന്നത്. ദേശീയ ടീമിൽ 2022 ലാണ് താരം അരങ്ങേറ്റം കുറിയ്ക്കുന്നത്. താരത്തിന്റെ അകാല വിയോഗത്തിൽ മേജർ ലീഗ് അധികൃതരും ക്ലബും ഇക്വഡോർ ഫുട്ബോൾ ഫെഡറേഷനും അനുശോചനം അറിയിച്ചു.
Content Highlights: Ecuador's Angulo, 22, dies a month after car crash