റൊണാൾഡോയ്ക്ക് കരിയറിലെ 908-ാം ഗോൾ; എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ ഐനിനെ 5-1 ന് തകർത്ത് അൽ നാസർ

അൽ നാസറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ടാലിസ്ക ആദ്യ ഗോൾ നേടി

എഎഫ്സി ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ അൽ ഐനിനെതിരെ അൽ നാസറിന് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയം. അൽ നാസറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ടാലിസ്ക ആദ്യ ഗോൾ നേടി. 31-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ അടിച്ച് ലീഡ് ഇരട്ടിയാക്കി. ഫുട്ബോൾ കരിയറിൽ റൊണാൾഡോയുടെ 908-ാം ഗോൾ കൂടിയായിരുന്നു അത്.

Also Read:

Football
ബെർണബ്യൂവിൽ എസി മിലാനോടും തോറ്റു; റയലിന് ഇത് കഷ്ട കാലമോ?

37-ാം മിനിറ്റിൽ അൽ ഐനിന്റെ ഫാബിയോ കാർഡോസൊയുടെ എൽഫ് ഗോളിലൂടെ അൽ നാസർ ലീഡ് മൂന്നാക്കി ഉയർത്തി. 81-ാം മിനിറ്റിൽ വെസ്‌ലിയും ഗോൾ നേടി. രണ്ടാം പകുതിയുടെ അധിക സമയത്ത് ടാലിസ്ക വീണ്ടും സ്കോർ ചെയ്തതോടെ അൽനാസർ ഗോൾ നേട്ടം പൂർത്തിയാക്കി. വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ അൽനാസർ മൂന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ ഒരു സമനില മാത്രമുള്ള അൽ ഐൻ ഗ്രൂപ്പ് ബിയിൽ പന്ത്രണ്ടാം സ്ഥാനത്താണ്.

Content Highlights: AFC Champions league Al Nassr win against Al Ain

To advertise here,contact us