മിച്ചലിന്റെ വെടിക്കെട്ട്; മൂന്നാം ടി 20 യിൽ ഇന്ത്യയ്‌ക്കെതിരെ കിവീസിന് കൂറ്റൻ ടോട്ടൽ

പുറത്താകാതെ 52 പന്തില്‍ 89 റണ്‍സെടുത്ത് ഡാരില്‍ മിച്ചൽ ടോപ് സ്കോററായി.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സടിച്ചു. പുറത്താകാതെ 52 പന്തില്‍ 89 റണ്‍സെടുത്ത് ഡാരില്‍ മിച്ചൽ ടോപ് സ്കോററായി.

മിച്ചലിന് പുറമെ ഫിന്‍ അലന്‍(25 പന്തില്‍ 40), ബെവോൺ ജേക്കബ്സ്(23 പന്തില്‍ 39*) എന്നിവരും കിവീസിനായി തിളങ്ങി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് , നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.

നേരത്തെ തുര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങിയത്.

അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ന്യൂസിലൻഡ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. ലോക്കി ഫെര്‍ഗൂസനും മാറ്റ് ഹെന്‍റിയും നഥാന്‍ സ്മിത്തും ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പകരം മാത്യു ഫിഷര്‍, കെയ്ൽ ജൈമിസണ്‍, ആദം മിൽനെ എന്നിവര്‍ കിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

content highlights: ind vs nz 3rd t20 daryl mitchell batting new zealand total

To advertise here,contact us