ഇതാടാ കംബാക്ക്!; ഓസീസിനെതിരെ ഇന്നിംഗ്സ് വിജയം; രണ്ടാം ടെസ്റ്റിൽ പ്രോട്ടീസിന് ചരിത്രജയം

ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 31 റൺസിനും തകർപ്പൻ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക.

ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 31 റൺസിനും തകർപ്പൻ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ക്യാപ്റ്റൻ തെംബ ബാവുമയുടെ സെഞ്ചുറിയുടെയും (179) ബൗളർമാരുടെ മിന്നുന്ന പ്രകടനത്തിന്റെയും കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ കീഴ്പ്പെടുത്തിയത്.

ആദ്യ ഇന്നിംഗ്സിൽ പ്രോട്ടീസ് ഉയർത്തിയ 425 റൺസിന് മറുപടിയായി ഓസ്ട്രേലിയ 99 റൺസിന് പുറത്താവുകയും ഫോളോ ഓൺ നേരിടുകയുമായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ ട്രാവിസ് ഹെഡ് (121) സെഞ്ചുറിയുമായി പൊരുതിയെങ്കിലും 295 റൺസിന് ഓസീസ് നിര വീണ്ടും പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടാം ഇന്നിംഗ്സിൽ കാഗിസോ റബാഡ 4 വിക്കറ്റും വിയാൻ മുൾഡർ 3 വിക്കറ്റും വീഴ്ത്തി മികച്ചുനിന്നു. ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റ് നേടിയ മാർക്കോ യാൻസൻ ഓസീസിനെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-1 ന് ഒപ്പമെത്തി.

content highlights: south africa beat australia 2nd test innings win series level

To advertise here,contact us