ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ റെക്കോര്‍ഡ് റണ്‍ ചേസാണ് ഇന്ത്യ നടത്തിയത്. മത്സരത്തില്‍, 33 പന്തില്‍ 8 ഫോറും 4 സിക്സും സഹിതം 67 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സഞ്ജു സാംസണാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് അടിത്തറയിട്ടത്.
അഭിഷേക് ശര്‍മയുമായുള്ള ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നില്‍ വലിയ പ്ലാനിങ്ങൊന്നുമില്ലായിരുന്നുവെന്ന് സഞ്ജു വ്യക്തമാക്കി. 'ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്, പക്ഷേ അതിലൊന്നും കാര്യമായ പ്ലാനുകളോ അര്‍ഥമോ ഉണ്ടാകാറില്ല. ഞങ്ങള്‍ പന്ത് ശ്രദ്ധിക്കുകയും അടിക്കുകയും മാത്രം ചെയ്യുന്നു. ഇത് വളരെ നന്നായി വര്‍ക്കാകുന്നുണ്ട്. അഭിഷേകിനൊപ്പം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ എനിക്ക് വളരെ ഇഷ്ടമാണ്' -പ്രസന്റേഷന് ചടങ്ങില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സഞ്ജു പറഞ്ഞു.
അവസാന ഓവർ വരെ ആവേശം നീണ്ട മത്സരത്തിൽ രണ്ട് പന്തുകൾ ശേഷിക്കെ നാല് വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
content highlights: sanju samson statement after fifty against new zealand t20