'സഞ്ജു വാംഖഡെയിലെ സൂര്യന്‍'; വൈറലായി ശശി തരൂരിന്റെ കവിത, ഏറ്റെടുത്ത് ആരാധകര്‍

മുംബൈ ഇന്ത്യന്‍സിനെതിരായ സഞ്ജു സാംസണിന്റെ സെഞ്ചുറിക്ക് പിന്നാലെയാണ് ശശി തരൂരിന്റെ മനോഹര കവിത

വാംഖഡെ സ്‌റ്റേഡിയത്തിലെ സഞ്ജുവിന്റെ മനോഹര ഇന്നിങ്‌സ് കണ്ടവരാരും മറക്കാനിടയില്ല, ആ സെഞ്ചുറിയും ചെന്നൈയുടെ മധുരമേറുന്ന ജയവും. മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ചെന്നൈ സംഘത്തിന് വിജയത്തിന് കാരണമായത് സഞ്ജുവിന്റെ പ്രകടനമാണ്. സഞ്ജുവിന്റെ സെഞ്ചുറിക്ക് പിന്നാലെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ ആരാധകരിലൊരാളായ ശശി തരൂര്‍ എംപിയാണ്.

കരിയറില്‍ സഞ്ജു തിരിച്ചടികള്‍ നേരിട്ടിരുന്ന കാലത്തെല്ലാം പിന്തുണയുമായി തരൂര്‍ ഒപ്പമുണ്ടായിരുന്നു. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ സെഞ്ചുറി നേടിയ ചെന്നൈ താരം സഞ്ജുവിനെ അഭിനന്ദിച്ച് എക്‌സില്‍ കവിത കുറിച്ചിരിക്കുകയാണ് ശശി തരൂര്‍. സഞ്ജുവിന്റെ ബാറ്റിങ്ങിലെ മനോഹാരിതയാണ് വര്‍ണിച്ചത്. താളാത്മകമായ സഞ്ജുവിന്റെ ബാറ്റിങ് ശൈലിയെയും വര്‍ണിക്കുന്നുണ്ട്. സഞ്ജുവിന്റെ ലാളിത്യവും ജയ്പൂരില്‍നിന്ന് വാംഖഡെയിലെത്തിയ സഞ്ജുവിന്റെ മനോഹര ഇന്നിങ്‌സുമെല്ലാം കവിതയിലുണ്ട്. തരൂരിന്റെ കവിത സോഷ്യല്‍ മീഡിയയിലും വൈറലാണ്.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയ സഞ്ജുവിന്റെ ഈ സീസണിലെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു മുംബൈക്കെതിരായ മത്സരത്തില്‍ പിറന്നത്. 54 പന്തില്‍ ആറ് സിക്‌സും 10 ഫോറുമടക്കം സഞ്ജു പുറത്താകാതെ 101 റണ്‍സെടുത്തു. മുംബൈക്കെതിരെ ഒരു ചെന്നൈ താരം നേടുന്ന ആദ്യ സെഞ്ചുറി എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയാണ് സഞ്ജു ക്രീസ് വിട്ടത്. ഐപിഎല്‍ കരിയറില്‍ താരത്തിന്റെ അഞ്ചാം സെഞ്ചുറി കൂടിയായിരുന്നു ഇത്. 2018-ല്‍ ഷെയ്ന്‍ വാട്‌സണ് ശേഷം ഒരു ഐപിഎല്‍ സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ചെന്നൈ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. സഞ്ജു സാംസണ്‍ തിളങ്ങിയ മത്സരങ്ങളെല്ലാം ചെന്നൈയ്ക്ക് ജയിക്കാനായി എന്നതും നേട്ടമാണ്.

content highlights: Sanju, the Sun at Wankhede'; Shashi Tharoor's poem goes viral

To advertise here,contact us