അഭിഷേകിന്റെ ശതകം; ക്ലാസന്റെ കാമിയോ; ഡൽഹിക്കെതിരെ ഹൈദരാബാദിന് കൂറ്റൻ ടോട്ടൽ

ഡൽഹി ക്യാപിറ്റൽസിനെതിരെ വമ്പൻ ടോട്ടലുമായി സൺറൈസേഴ്സ് ഹൈദരാബാദ്.

ഡൽഹി ക്യാപിറ്റൽസിനെതിരെ വമ്പൻ ടോട്ടലുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരബാദ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് നേടിയത്.

അഭിഷേക് ശർമയുടെ അപരാജിത സെഞ്ച്വറിയും ഹെൻഡ്രിച്ച് ക്ലാസന്റെ കാമിയോയുമാണ് എസ് ആർ എച്ചിന് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.

13 പന്തിൽ മൂന്ന് സിക്‌സറും ഫോറുകളും അടക്കം പുറത്താകാതെ ക്ലാസൻ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 37 റൺസും ക്യാപ്റ്റൻ ഇഷാൻ കിഷൻ 25 റൺസും നേടി.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ഹൈരാബാദിന് ടോസ് നഷ്ടമാവുന്നത്. ഡല്‍ഹിയാകട്ടെ തുടര്‍ച്ചയായി എട്ടാം മത്സരത്തിലും ടോസ് നേടി.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. പേസര്‍ അക്വിബ് നബിക്ക് പകരം നിതീഷ് റാണ ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി. പാതും നിസങ്ക ഓപ്പണറായി തുടരുമ്പോള്‍ പൃഥ്വി ഷാ ഇന്നും പുറത്താണ്.

ഹൈദരാബാദ് നിരയില്‍ ഇന്നും നായകന്‍ പാറ്റ് കമിൻസില്ല. കമിന്‍സിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് രണ്ട് മാറ്റങ്ങള്‍ വരുത്തി. യുവ പേസര്‍ പ്രഫുല്‍ ഹിംഗെ പുറത്തായപ്പോള്‍ മധുശങ്ക പകരക്കാരനായി ടീമിലെത്തി.

സ്പിന്നര്‍ ഹര്‍ഷ് ദുബെയും ഇന്ന് ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. പോയന്‍റ് പട്ടികയില്‍ ഹൈദരാബാദ് നാലാമതും ഡല്‍ഹി അഞ്ചാമതുമാണ്.

Content highlights: srh vs dc ipl 2026 abhishek sharma century klaasen cameo huge total

To advertise here,contact us