ഡൽഹി ക്യാപിറ്റൽസിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയുമായി അഭിഷേക് ശർമ. 47 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. 49 പന്തിൽ ഒമ്പത് സിക്സറും എട്ട് ഫോറുകളും അടക്കം 108 റൺസുമായി താരമിപ്പോഴും ക്രീസിലുണ്ട്.
26 പന്തിൽ 37 റൺസുമായി ട്രാവിസ് ഹെഡും 13 പന്തിൽ 25 റൺസുമായി ഇഷാൻ കിഷനും പുറത്തായി. 15 ഓവർ പിന്നടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 183 റൺസ് നേടിയിട്ടുണ്ട്.
നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ഹൈരാബാദിന് ടോസ് നഷ്ടമാവുന്നത്. ഡല്‍ഹിയാകട്ടെ തുടര്‍ച്ചയായി എട്ടാം മത്സരത്തിലും ടോസ് നേടി.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. പേസര്‍ അക്വിബ് നബിക്ക് പകരം നിതീഷ് റാണ ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി. പാതും നിസങ്ക ഓപ്പണറായി തുടരുമ്പോള്‍ പൃഥ്വി ഷാ ഇന്നും പുറത്താണ്.
ഹൈദരാബാദ് നിരയില്‍ ഇന്നും നായകന് പാറ്റ് കമിൻസില്ല. കമിന്‍സിന്റെ അഭാവത്തില്‍ ഇഷാന് കിഷന് തന്നെയാണ് ടീമിനെ നയിക്കുന്നത്. ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് രണ്ട് മാറ്റങ്ങള്‍ വരുത്തി. യുവ പേസര്‍ പ്രഫുല്‍ ഹിംഗെ പുറത്തായപ്പോള്‍ മധുശങ്ക പകരക്കാരനായി ടീമിലെത്തി.
സ്പിന്നര്‍ ഹര്‍ഷ് ദുബെയും ഇന്ന് ഹൈദരാബാദിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്. പോയന്റ് പട്ടികയില്‍ ഹൈദരാബാദ് നാലാമതും ഡല്‍ഹി അഞ്ചാമതുമാണ്.
Content highlights: abhishek sharma century srh vs dc ipl 2026 match updates