രാജകീയം ഈ കംബാക്ക്!; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്. 99 റൺസിന്റെ മിന്നും ജയമാണ് മുംബൈ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയപ്പോൾ ഗുജറാത്തിന് 15.5 ഓവറിൽ മുഴുവൻ വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമേ നേടാനായുള്ളൂ.

നാല് വിക്കറ്റ് നേടിയ അശ്വനി കുമാർ, രണ്ട് വീതം വിക്കറ്റ് നേടിയ അല്ലാഹ് ഗസൻഫർ, മിച്ചൽ സാന്റ്നർ എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിനെ തകർത്തത്. വാഷിംഗ്‌ടൺ സുന്ദർ(26 ), ശുഭ്മാൻ ഗിൽ (14 ), ഷാരൂഖ് ഖാൻ( 17 ), കാഗിസോ റബാഡ (12 ) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.

നേരത്തെ തിലക് വർമയുടെ മിന്നും പ്രകടനമാണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്.

നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി. ഗുജറാത്തിനായി കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി. ടോസ് നേടി ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

content highlights : mumbai indians vs gujarat titans ipl 2026

To advertise here,contact us