CSK യ്ക്ക് വമ്പൻ തിരിച്ചടി; ഖലീൽ അഹമ്മദിന്റെ പരിക്ക് ഗുരുതരം; സീസൺ നഷ്ടമാകും

കഴിഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്

ഐപിഎല്‍ 2026 സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ഖലീല്‍ അഹമ്മദ് പുറത്തായി. കഴിഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്. മത്സരത്തിനിടെ ഖലീല്‍ അഹമ്മദിന്റെ വലത് തുടയിലെ പേശിക്കാണ് പരിക്കേറ്റത്.

മെഡിക്കല്‍ പരിശോധനയില്‍ പേശീ തള്ളല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമവും വിശ്രമമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി.

കൊൽക്കത്തയ്‌ക്കെതിരെ തന്റെ മൂന്ന് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി സുനില്‍ നരൈന്റെ നിര്‍ണായക വിക്കറ്റും ഖലീല്‍ വീഴ്ത്തിയിരുന്നു. ടൂര്‍ണമെന്റ് നിര്‍ണായക ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഖലീലിന്റെ പകരക്കാരനെ കണ്ടെത്തുക എന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് ജയവുമായി നാല് പോയിന്റുള്ള ചെന്നൈ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് പിന്നീടുള്ള രണ്ട് മത്സരവും ജയിച്ച സി എസ് കെ നിലവിൽ തിരിച്ചുവരവിന്റെ പാതയിലാണ്. ഏപ്രിൽ 18 ന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് ചെന്നൈയുടെ അടുത്ത മത്സരം.

Content Highlights: csk huge blow khaleel ahmed injury ruled out ipl 2026 season

To advertise here,contact us