'വൈഭവ് കളിക്കുമ്പോൾ ആളുകൾ അഭിഷേകിനെ മറക്കും'; പ്രശംസിച്ച് പാകിസ്താൻ മുൻ താരം

ഇന്ത്യയുടെ വണ്ടർ കിഡിന്റെ അതിവേഗ ബാറ്റിംഗ് പ്രകടനത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

ഐപിഎൽ ക്രിക്കറ്റിൽ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ സെൻസേഷൻ ആയി മാറുകയാണ് കൗമാരതാരം വൈഭവ് സൂര്യവംശി. ഇന്ത്യയുടെ വണ്ടർ കിഡിന്റെ അതിവേഗ ബാറ്റിംഗ് പ്രകടനത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈഭവിന്റെ അതിശയിപ്പിക്കുന്ന ആക്രമണ ശൈലിയെ പ്രശംസിച്ച് പാകിസ്താൻ ക്രിക്കറ്റ് ആരാധകരും ചില മുൻ താരങ്ങളും രം​ഗത്തെത്തുന്നുണ്ട്.

ഇപ്പോഴിതാ പാകിസ്താന്റെ മുൻ താരം തൻവീർ‌ അഹമ്മദിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈഭവിന്റെ മിന്നും പ്രകടനത്തിന് മുന്നിൽ ആരാധകർ ഇന്ത്യയുടെ തന്നെ യുവ ഓപ്പണർ അഭിഷേക് ശർമയെ മറന്നുകളയുമെന്നാണ് തൻ‌വീർ പറയുന്നത്. വൈഭവ് ഉടൻ തന്നെ അഭിഷേക് ശർമയെ മറികടക്കുമെന്നും പാകിസ്താനി മുൻ പേസർ അഭിപ്രായപ്പെട്ടു.

'വൈഭവ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ ആളുകൾ അഭിഷേക് ശർമയെ മറക്കും. ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ, വൈഭവിന്റെ അടുത്തുപോലും അഭിഷേക് എത്തില്ല. ആളുകൾ അഭിഷേകിനെ ശ്രദ്ധിക്കില്ല. എല്ലാവരും വൈഭവിനെയായിരിക്കും നോക്കുക. നിങ്ങളുടെ ടിവി സ്‌ക്രീനിൽ നിങ്ങൾ അഭിഷേകിനെ ശ്രദ്ധിക്കില്ല', തൻവീർ ഒരു ടിവി ഷോയിൽ പറഞ്ഞു.

Content Highlights: Vaibhav Suryavanshi will make people forget Abhishek Sharma: Says Ex-Pak cricketer Tanveer Ahmed

To advertise here,contact us