BBL ൽ ബാബറിന് സിംഗിൾ നിഷേധിച്ച സ്മിത്തിന് ഫർഹാന്റെ പ്രതികരണം; PSL ൽ സിംഗിൾ നിഷേധിച്ചു; VIDEO

സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കവെ സ്മിത്ത് സമാനമായ സാഹചര്യത്തിൽ പാക് താരം ബാബർ അസമിന് സിംഗിൾ നിഷേധിച്ചിരുന്നു

പാകിസ്താൻ സൂപ്പർ ലീഗിലെ മുൾട്ടാൻ സുൽത്താൻസ്- ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് മത്സരത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മുള്‍ട്ടാൻ സുല്‍ത്താൻസിന്‍റെ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് സിംഗിൾ നിഷേധിച്ച സഹതാരം പാകിസ്താന്റെ സാഹിബ്സാദ ഫർഹാന്‍റെ പ്രവർത്തിയാണ് ആരാധകർ ഇപ്പോൾ ചർച്ചയാകുന്നത്.

മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റീവ് സ്മിത്ത് ഓവറിലെ അവസാന പന്തിൽ സ്ട്രൈക്ക് നിലനിർത്താനായി ഒരു അതിവേഗ സിംഗിളിന് ശ്രമിച്ചു. സ്മിത്ത് പിച്ചിന്‍റെ പകുതിവരെ ഓടിയെത്തിയെങ്കിലും നോൺ-സ്ട്രൈക്കറായ സാഹിബ്സാദ ഫർഹാൻ സിംഗിളെടുക്കാൻ വിസമ്മതിച്ചു. ഇതോടെ സ്മിത്തിന് തിരികെ ഓടേണ്ടി വന്നു. സിംഗിള്‍ നിഷേധിച്ച ഫര്‍ഹാന്‍റെ നീക്കത്തില്‍ സ്മിത്ത് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

Sahibzada Farhan has taken revenge on Steve Smith for insulting Bobby in BBL🤣🤓 pic.twitter.com/UU8abhSBc4

ഇത്തവണ ബിഗ് ബാഷ് ലീഗിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കവെ സ്മിത്ത് സമാനമായ സാഹചര്യത്തിൽ പാക് താരം ബാബർ അസമിന് സിംഗിൾ നിഷേധിച്ചിരുന്നു. എന്നാൽ ബാബറിന്റെ മെല്ലെ പോക്ക് മൂലമാണ് സ്മിത്ത് അന്ന് സിംഗിൾ നിഷേധിച്ചതും. പിന്നീട് തകർപ്പനടികളോടെ സ്മിത്ത് ആ മത്സരം വിജയിപ്പിക്കുകയും ചെയ്തു.

🚨63 PAKISTANI STARS IN THE HUNDRED AUCTION! Shaheen Afridi and Shadab Khan have registered, but Babar Azam and Rizwan are skipping after their BBL humiliation 🤣. Others won't be picked anyway due to Indian-owned teams 🤣. pic.twitter.com/Y1vuAkqBjo

ബാബറിന് സിംഗിള്‍ നിഷേധിച്ച സംഭവവുമായി ചേര്‍ത്ത് സ്മിത്തിന് കാലം കരുതിവെച്ച മറുപടി" എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി സമിത്ത് 35 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ ഫര്‍ഹാന്‍ 14 പന്തില്‍ 32 റണ്‍സെടുത്തു. മത്സരത്തില‍ സുല്‍ത്താൻസ് ആറ് വിക്കറ്റിന്‍റെ അനായാസ ജയം സ്വന്തമാക്കി.

Content Highlights:  Sahibzada Farhan Denies Steve Smith Single In PSL, Fans Recall Babar Azam Incident in bbl

To advertise here,contact us