RCB ക്കെതിരെ ബ്രവിസ് കളിക്കുമോ?; നിർണായക അപ്‌ഡേറ്റുമായി CSK

ഐ.പി.എൽ 2026ൽ തുടർ തോൽവിയുമായി വലയുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസം.

ഐ.പി.എൽ 2026ൽ തുടർ തോൽവിയുമായി വലയുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസം. പരിക്കേറ്റ സൗത്ത് ആഫ്രിക്കൻ താരം ഡെവാൾഡ് ബ്രവിസ് മടങ്ങിയെത്തുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

എന്നാൽ, ബ്രെവിസ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെയുള്ള മത്സരത്തിൽ ഇറങ്ങില്ല. ഇന്നാണ് ആർസിബിക്കെതിരെയുള്ള മത്സരം.

മൂന്നാം മത്സരത്തിൽ ഇറങ്ങില്ലെങ്കിലും ബ്രെവിസ് ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ കളിച്ചേക്കുമെന്ന് സി എസ് കെ മാനേജ്‌മെന്റ് അറിയിച്ചു.

ഐ.പി.എല്ലിൽ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സീസണിലെ രാജസ്ഥാൻ റോയ്സിനെതിരെയുള്ള ആദ്യ മത്സരവും പഞ്ചാബ് കിങ്സിനെതിരെയുള്ള രണ്ടാം മത്സരവും താരത്തിന് നഷ്ടമായി.

പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ബ്രെവിസ് സി.എസ്.കെ ക്യാമ്പിൽ എത്തിയിരുന്നു. എന്നാൽ, പരിക്കിൽ നിന്ന് മുക്തനാവാത്തതിനാൽ പുറത്തിരിക്കുകയായിരുന്നു. ഈ രണ്ട് മത്സരത്തിലും ചെന്നൈ സൂപ്പർ കിങ്സ് തോൽവി വഴങ്ങിയിരുന്നു. ബ്രെവിസ് തിരിച്ചെത്തുന്നത് സി. എസ്. കെ യ്ക്ക് വലിയ ആശ്വാസമാണ്.

അതേസമയം, പരിക്കേറ്റ് പുറത്തിരിക്കുന്ന സൂപ്പർ താരം എം.എസ് ധോണിയുടെ മടങ്ങി വരവിന്റെ കാര്യം വ്യക്തമല്ല. മുൻ നായകൻ ടീമിനൊപ്പം ചേരുകയും പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. നേരത്തെ ചെന്നൈ ധോണി രണ്ട് ആഴ്ച കളിക്കില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും പുറമെ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ ഫോമിലേക്ക് വരാത്തതും തലവേദനയായിരുന്നു.

Content Highlights: csk vs rcb match preview dewald brevis injury update

To advertise here,contact us