2026 ടി20 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ 170 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ദക്ഷിണാഫ്രിക്ക. ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് അടിച്ചെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്സണ് അര്‍ധ സെഞ്ച്വറി നേടിത്തിളങ്ങി.
വലിയ സ്കോറുകള്‍ കണ്ടെത്തുന്നതില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടത് പ്രോട്ടീസിന് തിരിച്ചടിയായി. ഏഴാമനായി ക്രീസിലെത്തിയ മാര്‍ക്കോ യാന്‍സന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സെടുത്ത യാന്സണാണേ പ്രോട്ടീസിന്റെ ടോപ് സ്കോറർ.
ഒരു ഘട്ടത്തിൽ 10.2 ഓവറിൽ അഞ്ചിന് 77 റൺസെന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ 169 റൺസിലെത്തിച്ചത് മാർക്കോ യാൻസന്റെയും ട്രിസ്റ്റൻ സ്റ്റബ്ബ്സിന്റെയും കടന്നാക്രമണമാണ്. 27 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 34 റൺസെടുത്ത ഡെവാൾഡ് ബ്രെവിസും 24 പന്തിൽ നിന്ന് 29 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്ബ്സും ടീമിനായി ഭേദപ്പെട്ട സംഭാവന നൽകി. ന്യൂസിലാൻഡിന് വേണ്ടി മാറ്റ് ഹെന്റി, കോൾ മക്കോൺചി, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: T20 World Cup 2026 Semi-Final: Marco Jansen's Superb 50 Carries South Africa To 169/8 After New Zealand's Early Heroics