ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ സിംബാബ്വെക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഷിംറോണ്‍ ഹെറ്റ്മെയറുടെയും റോവ്മന്‍ പവലിന്റെയും വെടിക്കെട്ട് ഇന്നിങ്സാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
34 പന്തില്‍ 85 റണ്‍സെടുത്ത ഹെറ്റ്മെയറാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. 35 പന്തില്‍ 59 റണ്‍സെടുത്ത പവലും മികച്ച സംഭാവന നല്കി. സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാര്‍ഡ് നഗാരവ, ബ്ലെസിങ് മുസറബാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: T20 World Cup: Shimron Hetmyer and Rovman Powell power West Indies to massive 254/6 against Zimbabwe at Wankhede