രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹൈദരാബാദിനെതിരെ മുംബൈക്ക് കൂറ്റൻ സ്കോർ. ആദ്യ ഇന്നിങ്സിൽ 560 നേടിയാണ് മുംബൈ പുറത്തായത്. ഡബിൾ സെഞ്ച്വറിയുമായി മധ്യനിര ബാറ്റർ സർഫറാസ് ഖാൻ ഇന്ത്യക്ക് മുംബൈക്ക് വേണ്ടി മിന്നി തിളങ്ങി. 219 പന്തിൽ നിന്നും ഒമ്പത് സിക്സറും 19 ഫോറും അടിച്ച് 103 സ്ട്രൈക്ക് റേറ്റിലാണ് സർഫറാസിന്റെ വെടിക്കെട്ട്.
82ന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ ക്രീസിലെത്തിയ സർഫറാസ് 488 റൺസിൽ ആറാമനായാണ് കളം വിട്ടത്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ സിദ്ധേശ് ലാഡുമായി 249 റൺസിന്റെ കൂട്ടുക്കെട്ടാണ് അദ്ദേഹം സൃഷ്ടിച്ചത്. സിദ്ധേശ് 104 റൺസ് നേടി മടങ്ങി.
സുവേദ് പാർക്കർ 75 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഹൈദരബാദ് അഞ്ച് റൺസ് നേടുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടടപ്പെട്ടു.
Content Highlights- Sarfaraz Khan Double century in Ranji Trophy