ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് മുന്നോടിയായി എല്ലാവരേയും ഞെട്ടിച്ച കൂടുമാറ്റമായിരുന്നു മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റേത്. രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന സഞ്ജു സാംസൺ എല്ലാവരേയും ഞെട്ടിച്ചാണ് ചെന്നെെ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയത്. രാജസ്ഥാൻ റോയൽസ് നായകനായിരുന്ന സഞ്ജുവിനെ ടീമിലെത്തിക്കുന്നതിനായി രവീന്ദ്ര ജഡേജ, സാം കറൻ എന്നീ സൂപ്പർ താരങ്ങളെയാണ് സിഎസ്കെ വിട്ടുനൽകിയത്.
ഇപ്പോഴിതാ സഞ്ജു സാംസണെ സിഎസ്കെ വാങ്ങിയതിന്റെ ശരിയായ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹനുമ വിഹാരി. സഞ്ജുവിന്റെ പ്രകടന മികവ് കണ്ടിട്ടല്ല മറിച്ച് സഞ്ജുവിന്റെ താരമൂല്യം കണ്ടിട്ടാണ് സിഎസ്കെ അവനെ ടീമിലെടുത്തത് എന്നാണ് വിഹാരി പറയുന്നത്. മലയാളി താരമായ സഞ്ജുവിന് വലിയ ആരാധക പിന്തുണയാണുള്ളത്.
ഐപിഎല്ലിലെ ടീം ഉടമകൾ ക്രിക്കറ്റിന് അപ്പുറത്ത് നിന്ന് ചിന്തിക്കുന്നവരാണ്. താരങ്ങളുടെ പ്രകടനത്തോടൊപ്പം അവരുടെ താരമൂല്യവും അതുകൊണ്ട് ടീമിനുണ്ടാകുന്ന ലാഭവും അവർ നോക്കും എന്നാണ് ഹനുമ വിഹാരി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പറഞ്ഞത്. സഞ്ജു ഇന്ന് വലിയ ആരാധക പിന്തുണയുള്ള താരമാണ്. ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ളവരിലൊരാൾ സഞ്ജുവാണെന്ന് പറയാം.
Content Highlights: hanuma vihari comments on Chennai super kings picking sanju samson purpose