പന്തിന് പിന്നാലെ മറ്റൊരു താരത്തിനും പരിക്ക്; ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേൽ‌ക്കുന്നത്

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് വീണ്ടും പരിക്ക് തിരിച്ചടിയാവുന്നു. നേരത്തെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്കേറ്റ് പരമ്പര നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ ബോളര്‍ വാഷിങ്ടണ്‍ സുന്ദറിനും പരിക്കേറ്റിരിക്കുകയാണ്.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേൽ‌ക്കുന്നത്. വഡോദരയിൽ നടന്ന മത്സരത്തിൽ സൈഡ് സ്ട്രെയിൻ അനുഭവപ്പെടുകയായിരുന്നു. ഇതോടെ സുന്ദറിനെ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകൻ ശുഭ്മൻ ഗിൽ സ്ഥിരീകരിച്ചു.

ANOTHER BLOW! 🚨🇮🇳Washington Sundar has been ruled out of the remaining ODIs vs New Zealand due to a side strain! 🤕❌Wishing you a speedy recovery, Washi! Come back stronger! 💪💙#WashingtonSundar #TeamIndia #INDvNZ #Cricket #Wicketbuzz pic.twitter.com/U1mwQGiep1

മത്സരത്തിൽ‌ അഞ്ച് ഓവർ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദർ മൈതാനം വിടുകയായിരുന്നു. പിന്നാലെ റിഷഭ് പന്തിന് പകരം ടീമിലെത്തിയ ധ്രുവ് ജുറേൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി കളത്തിലെത്തുകയും ചെയ്തു. എന്നാൽ‌ ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൽ എട്ടാം നമ്പറിൽ വാഷിങ്ടൺ സുന്ദർ ക്രീസിലെത്തിയിരുന്നു. കഠിനമായ വേദന സഹിച്ചും ഏഴ് പന്തിൽ ഏഴ് റൺസ് നേടിയ താരം ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു.

Content Highlights: IND vs NZ: Big Blow for India, Washington Sundar ruled out of remainder of IND vs NZ series after suffering injury in first ODI

To advertise here,contact us