ന്യൂസിലാന്ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് റെക്കോർഡ് വേട്ട തുടർന്ന് വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റില് ഏറ്റവും കൂടുതല് റണ്സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് കിംഗ് കോഹ്ലി. ഈ ചരിത്രനേട്ടത്തില് ഇതിഹാസതാരം കുമാര് സംഗക്കാരയെ മറികടന്നാണ് ഇന്ത്യയുടെ റൺമെഷീൻ രണ്ടാമനായത്.
ഇതേ മത്സരത്തില് നിന്ന് നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില് 28,000 റണ്സെന്ന നാഴികക്കല്ല് പിന്നിടാനും വിരാടിന് സാധിച്ചിരുന്നു. ഇതിഹാസ താരം സച്ചിന് ടെണ്ടുല്ക്കറാണ് റൺവേട്ടയിൽ വിരാട് കോഹ്ലിക്ക് മുന്നിലുള്ളത്. 34,357 റൺസ് നേടിയ സച്ചിനാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്.
Content Highlights: Virat Kohli surpasses Kumar Sangakkara, becomes second-highest run-scorer in international cricket