റിക്കിൾടണിന്റെ സിക്സർ ഒറ്റകയ്യിലൊതുക്കി ആരാധകൻ; സമ്മാനമായി ലഭിച്ചത് ഒരു കോടി രൂപ

മത്സരത്തിനിടെ ഗ്യാലറിയിലേക്ക് പറന്നിറങ്ങുന്ന സിക്സറിൽ പന്ത് ഒറ്റക്കൈയിൽ പിടിച്ചെടുക്കുന്ന ആരാധകർക്കായി നടത്തുന്ന മത്സരത്തിലൂടെയാണ് ആരാധകൻ വൻ തുക സമ്മാനം സ്വന്തമാക്കിയത്

ദക്ഷിണാഫ്രിക്ക ടി20 പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ റിയാൻ റിക്കിൾട്ടൺ ഗ്യാലറിയിലേക്ക് പറത്തിയ കൂറ്റൻ സിക്സർ കൈപ്പിടിയിലൊതുക്കിയ ആരാധകന് ലഭിച്ചത് 1.08 കോടി രൂപ.

മത്സരത്തിനിടെ ഗ്യാലറിയിലേക്ക് പറന്നിറങ്ങുന്ന സിക്സറിൽ പന്ത് ഒറ്റക്കൈയിൽ പിടിച്ചെടുക്കുന്ന ആരാധകർക്കായി നടത്തുന്ന മത്സരത്തിലൂടെയാണ് ആരാധകൻ വൻ തുക സമ്മാനം സ്വന്തമാക്കിയത്. 20 ലക്ഷം ദക്ഷിണാഫ്രിക്കൻ റാൻഡ് ആണ് ‘ബെറ്റ്‍വേ ക്യാച്ച് 2 മില്യൺ’ വഴി സമ്മാനമായി നൽകുന്നത്.

ദക്ഷിണാഫ്രിക്ക 20 ലീഗിൽ ഡർബൺ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസ് കേപ് ടൗണും തമ്മിലെ ആദ്യ മത്സരത്തിനിടയിലായിരുന്നു സംഭവം.

ട്വന്റി20 ലീഗിൽ ഗാലറിയിലെ ആവേശത്തിന് വീര്യം പകരാനായി സംഘടിപ്പിച്ച മത്സരം ആരാധകരിലും ഹരമായി മാറി. പന്ത് അനായാസം കൈയിലൊതുക്കിയ ആരാധകന്റെ വീഡിയോയും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.

First match, first #BetwayCatch2Million catch 👌💯#BetwaySA20 #MICTvDSG #WelcomeToIncredible pic.twitter.com/ftDVL1CtWy

റിയാൻ റിക്കിൾടൺ 113 റൺസെടുത്ത് കേപ്ടൗൺ എം ഐയുടെ ടോപ് സ്കോററായി. എന്നാൽ, മത്സരത്തിൽ ഡർബൻ സുപ്പർ ജയന്റ്സ് 15 റൺസിന് ജയിച്ചു.

Content Highlights: Fan Gets Rs 1.07 Crore For Taking MI Star Ryan Rickelton's One-Handed 'Catch' In SA20 

To advertise here,contact us