ഇന്ത്യന് ക്രിക്കറ്റ് ടീം പരിശീലകന് ഗൗതം ഗംഭീറും മുതിര്ന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്മയും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള് വരുന്നത്.
ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടയിലെ ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളില് ചര്ച്ചയാകുകയാണ്. വിരാട് കോഹ്ലി ഗംഭീറിനെ അവഗണിച്ച് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഡ്രസിങ് റൂമിലെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് കോഹ്ലി ഗംഭീറിനെ അവഗണിച്ചത് എന്നും ശ്രദ്ധേയമാണ്.
Kohli completely ignored gambhir after win 😭😭 pic.twitter.com/XNBwPZPN0q
അതേ സമയം ആ സമയത്ത് രോഹിത് ശര്മയുമായി ഗംഭീര് രൂക്ഷമായ വാഗ്വാദത്തിലേര്പ്പെടുന്നതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്സരത്തിൽ ഇരുവരുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് വാഗ്വാദങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില് ഏകദിന ഫോര്മാറ്റില് മാത്രമാണ് കോഹ്ലിയും രോഹിത്തും ഇന്ത്യയ്ക്കായി കളിക്കുന്നത്. കഴിഞ്ഞ ഓസീസ് പര്യടനത്തിലാണ് ഇരുവരും ടീമിൽ തിരിച്ചെത്തിയത്. ടെസ്റ്റിൽ നിന്ന് ഇരുവരും വിരമിക്കുന്നതിൽ ഗംഭീറിന്റെ പങ്കുണ്ടായിരുന്നു. ശേഷം ഇന്നലെ ഇരുവരും നടത്തിയ പ്രകടനം ഇവരെ ടീമിൽ നിന്നും പുറത്താക്കാൻ ശ്രമിച്ച ഗംഭീറിനുള്ള മറുപടിയായും ആരാധകർ ആഘോഷിക്കുന്നുണ്ട്.
Everything alright with Indian dressing room? #RohitSharna #INDvSA #Gambhir pic.twitter.com/rsdiHRUr3m
ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്. ഇന്ത്യന് ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീര്, സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്ക്കര് എന്നിവരുള്പ്പെടെ ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും യോഗത്തിന് വിളിച്ചതായാണ് റിപ്പോര്ട്ട്. രോഹിത്തിന്റെയും വിരാടിന്റെയും ഏകദിന ഭാവിയെ കുറിച്ചുള്ളതാണ് ഈ മീറ്റിംഗ് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: kohli and rohit issue with gautam gambhir exposed