ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില് ഇന്ത്യയ്ക്ക് 124 റണ്സ് വിജയലക്ഷ്യം. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്സില് അവസാനിച്ചു. അര്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന് ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. 136 പന്തുകളിൽ നാല് ബൗണ്ടറിയടക്കം 55 റണ്സെടുത്ത് ബാവുമ പുറത്താകാതെ നിന്നു.
ഏഴ് വിക്കറ്റ് നഷ്ടത്തില് 93 റണ്സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്. എട്ടാം വിക്കറ്റില് ബാവുമക്കൊപ്പം സ്കോര് ഉയര്ത്തിയ കോര്ബിന് ബോഷ് 25 റണ്സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന് ബൗള്ഡാക്കി കൂട്ടുകെട്ട് തകര്ത്തു. പിന്നാലെയെത്തിയ സൈമണ് ഹാര്മറെയും (7) കേശവ് മഹാരാജിനെയും (0) മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കന് ഇന്നിങ്സ് അവസാനിച്ചു. 136 പന്തില് 55 റണ്സുമായി ബാവുമ പുറത്താകാതെ നിന്നു.
Content Highlights: India vs South Africa 1st Test Day 3: SA 153 All Out