ബ്രൂക്കിന്റെ സെഞ്ച്വറിപ്പോരാട്ടം വിഫലം; ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ന്യൂസിലാന്‍ഡ്‌

91 പന്തില്‍ 78 റണ്‍സുമായി പുറത്താവാതെ നിന്ന ഡാരില്‍ മിച്ചലാണ് ന്യൂസിലാന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് വിജയം. ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. 91 പന്തില്‍ 78 റണ്‍സുമായി പുറത്താവാതെ നിന്ന ഡാരില്‍ മിച്ചലാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. അർധ സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രേസ്‌വെല്‍ (51) നിര്‍ണായക പ്രകടനം പുറത്തെടുത്തു.

ന്യൂസിലാന്‍ഡിലെ ബേ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 35.2 ഓവറില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ ഒറ്റയാള്‍പ്പോരാട്ടമാണ് ഇംഗ്ലണ്ടിന് കരുത്തായത്. 101 പന്തില്‍ 11 സിക്‌സറും ഒന്‍പത് ബൗണ്ടറികളും സഹിതം 135 റണ്‍സ് നേടിയ ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 54 പന്തില്‍ 46 റണ്‍സെടുത്ത ജാമി ഓവര്‍ടണ്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരാള്‍.

Content Highlights: NZ Vs ENG, 1st ODI: Harry Brook's 135 In Vain As New Zealand beats England By 4 Wickets

To advertise here,contact us