അഭിഷേകിനെ ചൊറിഞ്ഞ് റഊഫ് !! ബാറ്റ് കൊണ്ട് ഇന്ത്യന്‍ താരത്തിന്‍റെ മറുപടി

ഇന്ത്യന്‍ ഇന്നിങ്സില്‍ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് നാടകീയ സംഭവങ്ങളരങ്ങേറിയത്.

ദുബൈ: ഏഷ്യാ കപ്പ് ഇന്ത്യ പാക് സൂപ്പർ ഫോർ പോരിൽ മൈതാനത്ത് നാടകീയ രംഗങ്ങൾ. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയും പാക് പേസർ ഹാരിസ് റഊഫും തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്ത്യൻ ഇന്നിങ്‌സിൽ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് നാടകീയ രംഗങ്ങളരങ്ങേറിയത്.

ഹാരിസ് റഊഫിനെ ശുഭ്മാൻ ഗിൽ ബൗണ്ടറി പായിക്കുന്നു. ഈ സമയം നോൺ സ്‌ട്രൈക്കേഴ്‌സ് എന്റിൽ ഉണ്ടായിരുന്ന അഭിഷേകുമായി പാക് ബോളര്‍ വാക്കേറ്റത്തിലേർപ്പെട്ടു. അംപയര്‍ ഗാസി സുഹൈൽ എത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്. ഉടന്‍ അഭിഷേകിന്‍റെ അര്‍ധ സെഞ്ച്വറിയെത്തി. വെറും 24 പന്തില്‍ നിന്നായിരുന്നു അഭിഷേകിന്‍റെ ഫിഫ്റ്റി.

Tension in the middle! 🔥 Abhishek Sharma and Haris Rauf exchange some fiery words! 👀🥵#AbhishekSharma #T20Is #INDvPAK #Sportskeeda pic.twitter.com/YDaRVT7X2A

മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് അഭിഷേകും ഗില്ലും ചേർന്ന് സമ്മാനിച്ചത്.

പവർ പ്ലേയിൽ ഇരുവരും ചേർന്ന് 69 റൺസ് സ്‌കോർബോർഡിൽ ചേർത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ 100 റൺസെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറിക്ക് അരികിലാണ്.

To advertise here,contact us