കൈവിട്ട കളി; സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 172 റണ്‍സ്‌

പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫര്‍ഹാൻ അർധസെഞ്ച്വറി നേടി

പാകിസ്താനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 172 റൺസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫര്‍ഹാൻ അർധസെഞ്ച്വറി നേടി.45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.

വൺഡൗണായി എത്തിയ സയ്യിം അയൂബ് 17 പന്തില്‍ 21 റണ്‍സെടുത്ത് ഭേദപ്പെട്ട സംഭാവന നൽകി. ഫഹീം അഷ്റഫ് 8 പന്തില്‍ 20 റണ്‍സുമായും ക്യപ്റ്റൻ സല്‍മാൻ ആഘ 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ബുംറ 45 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

Content Highlights: Asia Cup 2025 Super Four: Sahibzada Farhan's 58 off 45 guides Pakistan to 171/5 vs India in Dubai

To advertise here,contact us