കോഹ്ലിയും പാണ്ഡ്യയുമല്ല; ഇന്ത്യൻ ടീമിലെ സ്റ്റൈലിഷ് താരത്തെ തെരഞ്ഞെടുത്ത് കോച്ച് ​ഗംഭീർ

വിരാട് കോഹ്ലിക്ക് മറ്റൊരു വിശേഷണമാണ് ഗംഭീര്‍ നല്‍കിയത്

ഏഷ്യാ കപ്പിനുള്ള ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. അടുത്തയാഴ്ച യു എ ഇയിൽ ആരംഭിക്കുന്ന പരമ്പരയിൽ ആതിഥേയർക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14 നാണ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് ക്ലാസിക് പോര്.

കഴിഞ്ഞ ദിവസം ഡെൽഹി പ്രീമിയർ ലീ​ഗിലെ ഒരു മത്സരം കാണാനായി ഇന്ത്യൻ കോച്ച് ​ഗൗതം ​ഗംഭീറെത്തിയിരുന്നു. മൈതാനത്ത് വച്ച് ഇന്ത്യൻ ക്രിക്കറ്റിലെ സുപ്രധാന താരങ്ങളുടെ വിശേഷണങ്ങൾ‌ ​ഗംഭീറിന് മുന്നില്‍ ചോദ്യമായെത്തി. അവതാരകയുടെ റാപ്പിഡ് ഫയർ ചോദ്യങ്ങൾക്ക് ഗംഭീര്‍ രസകരമായാണ് മറുപടി നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റൈലിഷ് താരം ആരാണെന്ന ചോദ്യത്തിന് ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ പേരാണ് ഗംഭീര്‍ പറഞ്ഞത്. മറ്റു താരങ്ങള്‍ക്ക് ഗംഭീര്‍ നല്‍കുന്ന വിശേഷണങ്ങള്‍ ഇങ്ങനെ..

സ്പീഡ്- ജസ്പ്രീത് ബുംറ

ക്ലച്ച് - സച്ചിൻ തെണ്ടുൽക്കർ‌​ഗോൾഡൻ‌ ആം- നിതീഷ് റാണമോസ്റ്റ് സ്റ്റൈലിഷ്- ശുഭ്മാൻ ​ഗിൽഡേസി ബോയ്- വിരാട് കോഹ്ലിറൺ മെഷീൻ- വി.വി.എസ് ലക്ഷ്മൺമിസ്റ്റർ കൺസിസ്റ്റന്റ്- രാഹുൽ‌ ദ്രാവിഡ്മോസ്റ്റ് ഫണ്ണി- റിഷഭ് പന്ത്

To advertise here,contact us