ടീമിൽ മൂന്ന് മലയാളികൾ; പക്ഷെ മൂന്നാം ടി 20 യിലും ഓസീസിനോട് തോറ്റ് ഇന്ത്യ എ വനിതകൾ

ഓസീസ് പരമ്പര തൂത്തുവാരി.

പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്‌ട്രേലിയ എ വനിതകളോട് തോറ്റ് ഇന്ത്യ എ വനിതകൾ. ഇതോടെ ഓസീസ് പരമ്പര തൂത്തുവാരി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. 39 റണ്‍സെടുത്ത മെഡെലിന്‍ പെന്ന ടോപ് സ്‌കോററായി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനാണ് സാധിച്ചത്. 41 റണ്‍സെടുത്ത ഷെഫാലി വര്‍മയാണ് ടോപ് സ്‌കോറര്‍. മലയാളി താരം മിന്നു മണി 30 റണ്‍സെടുത്തു.

മലയാളി താരം സജന സജീവന്‍ (3) തുടർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. വി ജെ ജോഷിത മത്സരത്തിൽ അരങ്ങേറ്റം നടത്തി. രണ്ട് ഓവര്‍ എറിഞ്ഞ താരം 11 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചിരുന്നില്ല.

Content Highlights: Three Malayalis in the team; but India A women lose to Australia in the third T20

To advertise here,contact us