ബാബർ സംപൂജ്യൻ; രണ്ടാം ഏകദിനത്തിൽ വിൻഡീസിനെതിരെ പാകിസ്താന് തോൽവി

പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം

പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. മഴയെ തുടര്‍ന്ന് 37 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഡിഎല്‍എസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്താൻ 37 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. 36 റണ്‍സുമായി പുറത്താവാതെ നിന്ന ഹസന്‍ നവാസാണ് ടോപ് സ്‌കോറര്‍. കഴിഞ്ഞ മത്സരത്തിൽ പാകിസ്താന്റെ വിജയശില്പിയായിരുന്നു ഈ അരങ്ങേറ്റക്കാരൻ. ബാബർ അസം പൂജ്യത്തിന് പുറത്തായി. ജെയ്ഡന്‍ സീല്‍സ് വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 33.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റുഥർഫോർഡ് 45 റൺസും റോസ്‌റ്റൺ ചേസ് 49 റൺസും ഷായ് ഹോപ് 32 റൺസും നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1 ഒപ്പമെത്തി.

Content Highlights- Babar azam out for 0 , Pakistan lose to West Indies in 2nd ODI

To advertise here,contact us