വാഷിംഗ്ടണ് ഫ്രീഡമിനെ അഞ്ച് റണ്സിന് തകര്ത്ത് എംഐ ന്യൂയോര്ക്കിന് മേജര് ലീഗ് ക്രിക്കറ്റില് കിരീടം. ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോര്ക്ക് 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 180 റണ്സടിച്ചു. വാഷിംഗ്ടൺ ഫ്രീഡമിന് 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 175 റണ്സെടുക്കാനെ കഴിഞ്ഞുള്ളു.
𝐖𝐄 𝐀𝐑𝐄 𝐓𝐇𝐄 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒! 🏆💙#OneFamily #MINewYork #MLC pic.twitter.com/Gd3k2w9wXW
റുഷില് ഉഗ്രഗര് എറിഞ്ഞ അവസാന ഓവറില് വാഷിങ്ടണിന് വേണ്ടത് 12 റണ്സായിരുന്നു. എന്നാൽ ഗ്ലെന് മാക്സ്വെല്ലും ഗ്ലെന് ഫിലിപ്സുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഏഴ് റൺസ് മാത്രമാണ് ആ ഓവറിൽ നേടാനായുള്ളൂ.
41 പന്തില് 70 റണ്സടിച്ച രചിന് രവീന്ദ്രയാണ് വാഷിംഗ്ടണ് ടീമിന്റെ ടോപ് സ്കോറര്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോര്ക്ക് ക്വിന്റണ് ഡി കോക്കിന്റെ വെട്ടിക്കെട്ട് അര്ധസെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്കോര് കുറിച്ചത്. മേജര് ലീഗ് ക്രിക്കറ്റില് എംഐ ന്യൂയോര്ക്കിന്റെ രണ്ടാം കിരീടമാണിത്. 2023ലെ ആദ്യ സീസണിലും എംഐ ചാമ്പ്യൻമാരായിരുന്നു.
Content Highlights: major league cricket won MI New York