ഫാഫിന്റെ സെഞ്ച്വറിക്ക് സാൻ ഫ്രാൻസിസ്കോയുടെ മറുപടി; ടെക്സസ് സൂപ്പർ കിങ്സിനെ വീഴ്ത്തി

ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന്റെ സെഞ്ച്വറി നേട്ടമാണ് സാൻ ഫ്രാൻസിസ്കോയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്

മേജർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ആവേശ വിജയവുമായി സാൻ ഫ്രാൻസിസ്കോ യുണികോൺസ്. ടെക്സസ് സൂപ്പർ കിങ്സിനെ ഏഴ് വിക്കറ്റിനാണ് സാൻ ഫ്രാൻസിസ്കോ സം​ഘം തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടെക്സസ് സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ സാൻ ഫ്രാൻസിസ്കോ ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന്റെ സെഞ്ച്വറി നേട്ടമാണ് ടെക്സസ് സൂപ്പർ കിങ്സിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. 51 പന്തിൽ ആറ് ഫോറും ഏഴ് സിക്സറും സഹിതം ഡു പ്ലെസിസ് 100 റൺസ് നേടി. സൈതേജ മുക്കമല്ല 38, ഡെവോൺ കോൺവേ 23 എന്നിവരും ടെക്സസ് നിരയിൽ നന്നായി കളിച്ചു.

മറുപടി ബാറ്റിങ്ങിൽ സാൻ ഫ്രാൻസിസ്കോ അനായാസം തിരിച്ചടിച്ചു. 29 പന്തിൽ ആറ് ഫോറും നാല് സിക്സറും സഹിതം 61 റൺസെടുത്ത ക്യാപ്റ്റൻ മാറ്റ് ഷോർട്ടാണ് പോരാട്ടം മുന്നിൽ നിന്ന് നയിച്ചത്. 35 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 78 റൺസുമായി ഫിൻ അലനാണ് സാൻ ഫ്രാൻസിസ്കോയുടെ ടോപ് സ്കോറർ. 25 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 37 റൺസെടുത്ത ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗിന്റെ പ്രകടനവും സാൻ ഫ്രാൻസിസ്കോയുടെ വിജയത്തിൽ നിർണായകമായി.

Content Highlights: San Francisco Unicorns beat Texas Super Kings by seven wickets

To advertise here,contact us