'ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത ഒരാൾ എങ്ങനെ ക്യാപ്റ്റനായി'; ഗില്ലിനെ ക്യാപ്റ്റനാക്കിയതിൽ വിമർശനവുമായി തിവാരി

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ നായകനാണ് ​ഗിൽ

ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തതിൽ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ തരാം മനോജ് തിവാരി. ഓസ്ട്രേലിയൻ പര്യടനത്തിൽ രണ്ടു തവണ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുംമ്രയെ കായികക്ഷമതയുടെ പേരിൽ മാറ്റിനിർത്തിയാണ്, രണ്ടാമത്തെ മാത്രം മികച്ച സാധ്യതയായ ഗില്ലിനെ സിലക്ടർമാർ തിരഞ്ഞെടുത്തതെന്ന് മനോജ് തിവാരി ചൂണ്ടിക്കാട്ടി. രോഹിത് ശർമയുടെ അഭാവത്തിൽ പെർത്ത് ടെസ്റ്റിൽ ടീമിനെ നയിച്ച ബുംമ്ര പരമ്പരയിലെ ഏക വിജയവും സമ്മാനിച്ചതും തിവാരി എടുത്തുപറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ നായകനാണ് ​ഗിൽ. 25 വർഷവും 285 ദിവസവും പ്രായമുള്ളപ്പോഴാണ് ​ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന് നായകനാകുന്നത്. അടുത്ത മാസം നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ​ഗിൽ നയിക്കുക. വിദേശമണ്ണിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ​ഗില്ലിനും ഇന്ത്യയ്ക്കും നിർണായകമാണ്. സമീപകാലത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരാജയവും വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവവുമാണ് ഇം​ഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയെ അലട്ടുന്ന കാര്യങ്ങൾ.

Content Highlights: Ex-India star tiwari gives remark on Shubman Gill becoming Test captain

To advertise here,contact us