ജയിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം; രഞ്ജിയിൽ ഇന്ത്യൻ താരനിര അണിനിരക്കുന്ന ഹരിയാനയെ നേരിടാൻ കേരളം

രഞ്ജി ട്രോഫിയില്‍ നിര്‍ണായക പോരാട്ടത്തിൽ കേരളം നാളെ ഹരിയാനയെ നേരിടും

രഞ്ജി ട്രോഫിയില്‍ നിര്‍ണായക പോരാട്ടത്തിൽ കേരളം നാളെ ഹരിയാനയെ നേരിടും. ഹരിയാനയിലെ റോഹ്തക് ബന്‍സിലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കും. നിലവിൽ ഗ്രൂപ്പ് സിയില്‍ ഒന്നാമത് നില്‍ക്കുന്ന ടീമാണ് ഹരിയാന. രണ്ടാം സ്ഥാനത്താണ് കേരളം. നാല് മത്സരം പൂർത്തിയാക്കിയ ഇരു ടീമുകളും രണ്ട് ജയവും രണ്ട് സമനിലയുമാണ് നേടിയതെങ്കിലും ബോണസ് പോയിന്റുകളാണ് ഹരിയാനയെ മുമ്പിലെത്തിച്ചത്, ഹരിയാനയ്ക്ക് 19 പോയിന്റും കേരളത്തിന് 15 പോയിന്റുമാണുള്ളത്.

അതേ സമയം സമീപ കാലത്തെ രഞ്ജിട്രോഫി ചരിത്രത്തിൽ മികച്ച പ്രകടനമാണ് കേരളം നടത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ കൂറ്റന്‍ ജയമാണ് കേരളം നേടിയത്. തുമ്പ, സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 117 റണ്‍സിനുമാണ് കേരളം ജയിച്ചത്. മഴ മൂലവും മറ്റും കർണാടകയ്‌ക്കെതിരെയും ബംഗാളിനെതിരെയുമുള്ള മത്സരം സമനിലയായപ്പോൾ പഞ്ചാബിനെ കേരളം എട്ട് വിക്കറ്റിന് തോൽപ്പിച്ചു.

Also Read:

Cricket
ഓസീസിനെതിരെ പെർത്തിൽ ഇന്ത്യ പാടുപെടും; പേസും ബൗൺസും നിറഞ്ഞ പിച്ചിന്റെ സ്വഭാവം പറഞ്ഞ് ക്യൂറേറ്റര്‍

പഞ്ചാബിനെ 37 റണ്‍സിന് തോൽപ്പിച്ചാണ് ഹരിയാന വരുന്നത്. ഉത്തർപ്രദേശിനോടും മധ്യപ്രദേശിനോടുമായിരുന്നു ഹരിയാന സമനില പിടിച്ചത്. ബീഹാറിനെ 43 റൺസിന് തോൽപ്പിക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി കളിച്ച മൂന്ന് താരങ്ങള്‍ ഹരിയാനയുടെ ടീമിലുണ്ട്. യൂസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് ടീമിലെ ദേശീയ താരങ്ങള്‍.

കേരള ടീം: വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്ത്, ആദിത്യ സര്‍വതെ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, കെഎം ആസിഫ്, എം ഡി നിധീഷ്, വിഷ്ണു വിനോദ്, ഫാസില്‍ വിനോദ്, കൃഷ്ണ പ്രസാദ്.

Content Highlights: ranji trophy; kerala vs haryana

To advertise here,contact us