ഹെല്‍മറ്റ് ധരിക്കുമ്പോള്‍ മുടികൊഴിയാതിരിക്കാന്‍ എന്ത് ചെയ്യാം

ഹെല്‍മറ്റ് ധരിക്കുന്നവര്‍ തലമുടി സംരക്ഷിക്കാന്‍ എന്ത് ചെയ്യണം

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുന്ന പലരും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പലരും ഹെല്‍മറ്റ് ധരിക്കാന്‍ മടിക്കുന്നതും ഈ കാരണംകൊണ്ടാണ്. തലമുടിയിലെ വിയര്‍പ്പും ഹെല്‍മറ്റ് വയ്ക്കുമ്പോഴുള്ള ചൂടും എല്ലാം മുടികൊഴിയാന്‍ കാരണമാകുന്നുവെന്ന് പറയപ്പെടുന്നു. ഹെല്‍മറ്റ് വയ്‌ക്കേണ്ടത് നിര്‍ബന്ധമായതുകൊണ്ട് തലമുടിയുടെ ആരോഗ്യവും മുടികൊഴിച്ചിലും നിയന്ത്രിക്കാതിരിക്കാനും കഴിയില്ലല്ലോ? ഹെല്‍മറ്റ് വയ്ക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്നതിന് മെഡിക്കല്‍ തെളിവുകള്‍ ഒന്നും ഇല്ല. എങ്കിലും മുടിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.

ഹെല്‍മറ്റ് ധരിക്കുമ്പോള്‍ തലയില്‍ ഉണ്ടാകുന്ന വിയര്‍പ്പും ഹെല്‍മറ്റ് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും മുടി കൊഴിയുന്നതും, ചൂടൂം ഒക്കെ മുടികൊഴിച്ചിലിന് കാരണമാകും. അതുകൊണ്ട് പതിവായി ഹെല്‍മറ്റ് ധരിക്കുന്നവര്‍ വിയര്‍പ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ ദിവസവും മുടി കഴുകി വൃത്തിയാക്കേണ്ടതുണ്ട്.

  • അല്‍പ്പം എണ്ണപുരട്ടി മസാജ് ചെയ്ത ശേഷം മുടി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
  • മുടി നനഞ്ഞിരിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാതിരിക്കുക.
  • ഹെല്‍മറ്റ് വയ്ക്കുന്നതിന് മുന്‍പ് ഒരു നേര്‍ത്ത കോട്ടണ്‍ തുണി തലയില്‍ ധരിക്കേണ്ടതാണ്.
  • ഹെല്‍മെറ്റ് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക.
  • മറ്റൊരാളുടെ ഹെല്‍മറ്റ് പരമാവധി ഉപയോഗിക്കരുത്.
  • നിലവാരമുള്ള ഹെല്‍മറ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

സുരക്ഷയ്ക്ക് ഹെല്‍മെറ്റ് ധരിക്കേണ്ടത് പ്രധാനമാണ്. ഹെയര്‍ പ്രൊട്ടക്റ്റ് ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ സഹായിക്കും. ശരിയായ പരിചരണം നല്‍കിയാല്‍ തലമുടി സംരക്ഷിക്കാന്‍ സാധിക്കും.

Content Highlights :

To advertise here,contact us