ചെക്കുകളുടെ പിന്നില്‍ ഒപ്പിടുന്നത് എന്തിനാണെന്ന് അറിയാമോ?

ഒരു ചെക്കിന്റെ പിന്നില്‍ ഒപ്പിടുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും പലര്‍ക്കും ഇപ്പോഴും അറിയില്ല

ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച് നില്‍ക്കുന്ന ഇക്കാലത്തും ബാങ്ക് ഇടപാടുകള്‍ക്ക് ചെക്കുകള്‍ വലിയ തോതില്‍ ഉപയോഗിക്കാറുണ്ട്. എങ്കിലും ഒരു ചെക്കിന്റെ പിന്നില്‍ ഒപ്പിടുന്നതിന്റെ ഉദ്ദേശ്യവും അതുമായി ബന്ധപ്പെട്ട നിയമങ്ങളും പലര്‍ക്കും ഇപ്പോഴും വ്യക്തമല്ല. ഈ രീതി ഒരു പ്രത്യേക സുരക്ഷാ ലക്ഷ്യവുമായി ബന്ധപ്പെട്ടുള്ളതാണ്.

ആര്‍ബിഐ നിയമങ്ങള്‍ അനുസരിച്ച് ബെയറര്‍ ചെക്കുകളുടെ പിന്നില്‍ മാത്രമേ ഒപ്പ് ആവശ്യമുള്ളൂ. മറ്റൊരാളുടെ പേരില്‍ നിക്ഷേപിക്കുമ്പോള്‍ ബാങ്ക് സ്ഥിരീകരണത്തിനായി ഈ ഒപ്പ് ശേഖരിക്കുന്നു. ഏറ്റവും സാധാരണമായ ചെക്കുകളിലൊന്നായ ബെയറര്‍ ചെക്കുകള്‍ക്ക് ചില അപകട സാധ്യതകളുണ്ട്. ചെക്കില്‍ പേരുള്ള വ്യക്തിക്ക് മാത്രമല്ല ചെക്ക് കൈവശമുളളയാള്‍ക്കും പണം ക്ലയിം ചെയ്യാന്‍ കഴിയും. ദുരുപയോഗം തടയുന്നതിനും തിരിച്ചറിയലിനായും രേഖകള്‍ സൂക്ഷിക്കേണ്ടതിനും ചെക്കുകള്‍ക്ക് പിന്നില്‍ ഒപ്പ് ആവശ്യമാണ്.

ആര്‍ബിഐ ചട്ടങ്ങള്‍ അനുസരിച്ച് ബെയറര്‍ ചെക്കുകളുടെ പിന്നില്‍ മാത്രമേ ഒപ്പ് ആവശ്യമുള്ളൂ. ബെയറര്‍ ചെക്ക് മറ്റൊരാളുടെ പേരില്‍ നിക്ഷേപിച്ചാല്‍ സ്ഥിരീകരണത്തിനായി ബാങ്ക് നിക്ഷേപകന്റെ ഒപ്പ് ശേഖരിക്കും. ഇതിലൂടെ ചെക്ക് ശരിയായ സ്വീകര്‍ത്താവിന് ലഭിച്ചിട്ടുണ്ടെന്ന് ബാങ്കിന് ഉറപ്പ് ലഭിക്കും.എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ തെളിവായി ഈ രേഖ ഉപയോഗിക്കുകയും ചെക്ക് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ ദുരുപയോഗം തടയാനും സഹായിക്കും.തെറ്റായ ഒപ്പ് ഫണ്ടുകളെ അപകടത്തിലാക്കും.

ശ്രദ്ധിക്കേണ്ട കാര്യം

ബാങ്ക് കൗണ്ടറില്‍ ചെന്ന് ചെക്ക് കൈമാറുന്നതിന് തൊട്ടുമുന്‍പ് മാത്രം ചെക്കിന് പിന്നില്‍ ഒപ്പിടുക. നേരത്തെ ഒപ്പിട്ട ചെക്ക് നഷ്ടപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് അത് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കും.

Content Highlights :

To advertise here,contact us