സ്കൂള് ബോര്ഡ് മീറ്റിങ്ങില് സംസാരിക്കുന്നതിനിടയില് വസ്ത്രമുരിഞ്ഞ് വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ഒരു രക്ഷിതാവ്. ട്രാന്സ് വിദ്യാര്ഥികള്ക്ക് അവര്ക്ക് ഇഷ്ടമുള്ള ബാത്റൂം ഉപയോഗിക്കുന്നതിന് അനുമതി നല്കാനുള്ള സ്കൂളിന്റെ നയത്തില് പ്രതിഷേധിച്ചാണ് മോംസ് ഫോര് ലിബര്ട്ടി ആക്ടിവിസ്റ്റും രക്ഷിതാവുമായ ബെത്ത് ബോണ് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത്. രക്ഷിതാക്കളുടെ അവകാശത്തിനായി പോരാടുന്ന സംഘടനയാണ് മോംസ് ഫോര് ലിബര്ട്ടി.
കലിഫോര്ണിയയിലെ ഡേവിസ് ജോയിന്റ് യുണിഫൈഡ് സ്കൂള് ഡിസ്ട്രിക്ട് മീറ്റിങ് നടന്ന സെപ്റ്റംബര് 18നായിരുന്നു സംഭവം. 'ഡേവിസ് യുണിഫൈഡ് സ്കൂള് ഡിസ്ട്രിക്ടില് പഠിക്കുന്ന വിദ്യാര്ഥിയുടെ രക്ഷിതാവാണ്. ജൂനിയര് ഹൈസ്കൂളിലെ ലോക്കര് റൂമിലെ സ്കൂള് പോളിസികളുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് ഞാനിന്ന് ഇവിടെ എത്തിയിരിക്കുന്നത്. ഞാന് വസ്ത്രം മാറുമ്പോള് നിങ്ങള്ക്ക് അതെങ്ങനെയാണ് അനുഭവപ്പെടുകയെന്ന് ഞാന് കാണിച്ചുതരാം.' എന്നുപറഞ്ഞുകൊണ്ടാണ് ബെത്ത് പ്രതിഷേധം ആരംഭിക്കുന്നത്. തുടര്ന്ന് വസ്ത്രമുരിഞ്ഞ് ബിക്കിനിയില് നില്ക്കുകയായിരുന്നു.
GOOD FOR HER: A 50-year-old mother was protesting the district's policy allowing students to use locker rooms based on gender identity.Stripped down to a bathing suit at a California School Board meeting, asking officials: "If you are disrupted by a 50-year-old woman in a… pic.twitter.com/4XHgHPYVB0
അവരെ ബോര്ഡ് അംഗങ്ങള് തടഞ്ഞെങ്കിലും ബെത്ത് വാദം തുടരുകയായിരുന്നു. തുടര്ന്ന് സ്കൂള് ബോര്ഡ് വൈസ് പ്രസിഡന്റ് ഹിരം ജാക്സണ് മീറ്റിങ്ങിന് തല്ക്കാലത്തേക്ക് ഇടവേള നല്കി. വീണ്ടും മീറ്റിങ് ചേര്ന്നപ്പോള് ബെത്ത് തന്റെ നിലപാട് ആവര്ത്തിക്കുയും വസ്ത്രം ഉരിയുകയും ചെയ്തു. തുടര്ന്ന് വീണ്ടും ഇടവേളയെടുക്കുകയും അരമണിക്കൂറിന് ശേഷം പുതിയ വിഷയം ചര്ച്ച ചെയ്തുകൊണ്ട് മീറ്റിങ് പുനരാരംഭിക്കുകയുമായിരുന്നു.
50 വയസ്സുള്ള ഒരു സ്ത്രീയെ ബിക്കിനിയില് കാണുമ്പോള് നിങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില് പുതിയ നയം അടിച്ചേല്പ്പിക്കുന്നതിലൂടെ കുട്ടികള് എത്ര ബുദ്ധിമുട്ട് അനുഭവിക്കും എന്ന് സ്കൂള് അധികൃതര് മനസ്സിലാക്കണമെന്ന് ബെത്ത് പറഞ്ഞു. നിലവിലെ ലോക്ക്റൂം പോളിസികളില് പെണ്കുട്ടികള്ക്ക് എത്രത്തോളം സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുമെന്ന് കാണിക്കാനാണ് പ്രതിഷേധത്തിലൂടെ താന് ശ്രമിച്ചതെന്നാണ് ഇവരുടെ വാദം.
നേരത്തേയും എല്ജിബിടിക്യുപ്ലസ് കമ്യൂണിറ്റിയിലെ വ്യക്തികള്ക്ക് നേരെയുള്ള ഇവരുടെ നടപടികള് വിമര്ശിക്കപ്പെട്ടിട്ടുള്ളതാണ്.
Content Highlights: Woman Strips to Bikini at US School Board Meeting Over Transgender Policy