ഇനി ട്രെയിന്‍ കിട്ടാതിരിക്കില്ല. പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് ബോര്‍ഡിംഗ് പോയിന്റ് മാറ്റാം

കൃത്യസമയത്ത് സ്റ്റേഷനില്‍ എത്താനാകാതെ ട്രയിന്‍ മിസായിട്ടുണ്ടോ? ബോര്‍ഡിങ് പോയിന്റ് മാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കാം

അല്‍പ്പം താമസിച്ചുപോയി, റെയില്‍വേ സ്‌റ്റേഷനിലേക്ക് ഓടിയെത്തുമ്പോഴായിരിക്കും ട്രെയിന്‍ മിസായി പോയിട്ടുണ്ടാവുക. എന്നാല്‍ ഇങ്ങനെ ബോര്‍ഡിംഗ് സ്‌റ്റേഷനില്‍ എത്താനാവാതെ ട്രെയിന്‍ മിസാകുന്ന അവസ്ഥ ഇനി ഉണ്ടാവില്ല. കാരണം ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ ബോര്‍ഡിംഗ് പോയിന്റ് മാറ്റാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് റെയില്‍വേ.ഈ മാസം ഒന്നാം തീയതി മുതല്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

എങ്ങനെയാണ് ബോര്‍ഡിംഗ് പോയിന്റ് മാറ്റുന്നത്

പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്), ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) പോര്‍ട്ടല്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. രണ്ടാമത്തെയും അവസാനത്തെയും റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത് വരെ ബോര്‍ഡിങ് പോയിന്റ് മാറ്റാന്‍ സാധിക്കും. (സാധാരണയായി ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പാണ് അവസാന ചാര്‍ട്ട് തയ്യാറാക്കുന്നത്). ആദ്യ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ കയറാന്‍ കഴിയാതെ വന്നാലും യാത്രക്കാര്‍ക്ക് മറ്റ് റെയില്‍വേസ്റ്റേഷനുകള്‍ മാറ്റാന്‍ സാധിക്കും.

ആര്‍ക്കൊക്കെയാണ് ഈ സൗകര്യം ചെയ്യാന്‍ സാധിക്കുന്നത്

  • ടിക്കറ്റ് കണ്‍ഫേം ചെയ്തതോ ആര്‍എസി ടിക്കറ്റ് ഉളളതോ ആയ യാത്രക്കാര്‍ക്ക് ഇതിന് സാധിക്കും. വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല.
  • ബോര്‍ഡിംഗ് പോയിന്റ് ഒരു തവണ മാത്രമേ മാറ്റാന്‍ സാധിക്കുകയുള്ളൂ.
  • അവസാന ചാര്‍ട്ട് തയ്യാറാക്കുതിന് 30 മിനിറ്റ് മുന്‍പ് വരെയേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.

അപേക്ഷ എങ്ങനെ തയ്യാറാക്കാം

  • ഓണ്‍ലൈനായി ബോര്‍ഡിംഗ് പോയിന്റ് മാറ്റാവുന്നതാണ്.
  • ഐആര്‍സിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ലോഗിന്‍ ചെയ്ത് മൈ അക്കൗണ്ട് എന്നതിലെ മൈ ട്രാന്‍സാക്ഷന്‍സ് തെരഞ്ഞെടുത്ത് ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി ക്ലിക്ക് ചെയ്യുക.
  • മാറ്റം വരുത്തേണ്ട ടിക്കറ്റ് തെരഞ്ഞെടുത്ത് ചേഞ്ച് ബോര്‍ഡിങ് പോയിന്റ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു സ്‌ക്രീന്‍ ഓപ്പണാകും.
  • അതിലെ പട്ടികയില്‍ നിന്ന് സൗകര്യപ്രദമായ സ്റ്റേഷന്‍ തെരഞ്ഞെടുക്കാം.
  • അപ്പോള്‍ കണ്‍ഫര്‍മേഷന്‍ മെസ്സേജ് സ്‌ക്രീനില്‍ കാണാന്‍ കഴിയും. കൂടാതെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് SMS എത്തുകയും ചെയ്യും.
  • റെയില്‍വെ കൗണ്ടറുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ബോര്‍ഡിങ് പോയിന്റ് മാറ്റാന്‍ സാധിക്കും. ഇതിനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും റദ്ദാക്കാനുമായി റെയില്‍വേ സജ്ജമാക്കിയിട്ടുള്ള പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കൗണ്ടറിനെ സമീപിച്ചാല്‍ മതി.

Content Highlights : Missed the train because you couldn't reach the station on time? Changing your boarding point can solve the problem. You can change your boarding point up to 30 minutes before departure.

To advertise here,contact us